ലഖ്‌നൗ: ഗംഗാ നദിയില്‍ വെള്ളം കുറഞ്ഞതിന് പിന്നാലെ ചെളിയില്‍ കുടുങ്ങിയ മത്സ്യങ്ങളെ രക്ഷിച്ച് നാട്ടുകാർ. ഉത്തരാഖണ്ഡിലെ ഹരിദ്വാർ ജില്ലയിലെ ഹർ കി പൗരി ഘട്ടിലാണ് സംഭവം.
വെള്ളം കുറഞ്ഞതിനാല്‍ ആളുകള്‍ പ്രയാസമില്ലാതെ പിടികൂടാൻ കഴിയുന്ന രീതിയില്‍ മീനുകള്‍ കരയ്‌ക്കെത്തി. സാധാരണ ഇത്തരത്തൊലാരു സംഭവം നടന്നാൽ ആളുകളെ മീനുകളെ പിടിച്ച് വീട്ടില്‍ കൊണ്ടുപോകാറാണ് പതിവ് എന്നാല്‍ ഇവിടെ സംഭവം നടന്നത് അങ്ങനെയല്ല. മീനുകളെ കണ്ട് ഓടിയെത്തിയ നാട്ടുകാർ അവയെ പിടിച്ച് വെള്ളമുള്ള ഭാഗത്തേക്ക് എറിയുകയായിരുന്നു.
ഹർ കി പൗരിയിലേക്ക് വരുമ്പോൾ ഗംഗാ നദിയുടെ ജലനിരപ്പ് ചെറുതായി കുറയുമ്പോൾ ഇത്തരം സംഭവം പതിവാണ്. മൺസൂൺ ആരംഭിച്ചതോടെ മലയോരമേഖലകളിൽ ഗംഗാ നദിയുടെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്, തുടർന്ന് നദീതീരങ്ങളിലും മീൻപിടിത്ത പ്രദേശങ്ങളിലും വലിയ അളവിൽ മണ്ണ് നിക്ഷേപിക്കപ്പെടുന്നുണ്ട്. ഇതാണ് ഹാർ കി പൗരി കനാലിലെ ഗംഗയുടെ ജലനിരപ്പ് കുറയാൻ കാരണമായത്.
also read: സൈകൊവ്-ഡി : എട്ട് ദിവസത്തിനകം അടിയന്തര ഉപയോഗ അനുമതി തേടും