ഡെറാഡൂണ്‍: ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ ദുരന്തം സംബന്ധിച്ച് അന്വേഷിക്കാന്‍ ജലസേചന വകുപ്പിന് കീഴില്‍ പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്ന് ഉത്തരാഖണ്ഡ് ജലമന്ത്രി സത്‌പാല്‍ മഹാരാജ്. മലനിരകളിലെ മഞ്ഞു പാളികള്‍ ഉരുകുന്നതും ദുരന്ത സാധ്യതയും പര്‍വ്വതങ്ങളിലെ വേലിയേറ്റങ്ങളെ കുറിച്ചും സാറ്റലൈറ്റ് ഉപയോഗിച്ച് കൃത്യമായി നിരീക്ഷിക്കും.
അതിര്‍ത്തിയില്‍ ചൈനയുടെ നീക്കം നിരീക്ഷിക്കുന്നതിനായി സ്ഥാപിക്കാനിരുന്ന പ്ലൂട്ടോണിയം പാക്ക് കാണാതായത് സംബന്ധിച്ചും അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. വെള്ളത്തിന്‍റെ ഒഴുക്ക് കുറഞ്ഞതിനെ തുടര്‍ന്ന് ശ്രീനഗര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. അതുകൊണ്ട് റെയില്‍വെ പദ്ധതികള്‍ സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
ചമോലി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 58 ആയി. 146 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു. ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി പൊലീസ് സേനയും ദേശീയ ദുരന്ത നിവാരണ സേനയും മറ്റും രക്ഷാ പ്രവര്‍ത്തകരും ചേര്‍ന്നാണ് തെച്ചില്‍ നടത്തുന്നത്.