ETV Bharat / bharat

യുസിസി നടപ്പിലാക്കാനൊരുങ്ങി ഉത്തരാഖണ്ഡ് ; ബില്‍ പാസാക്കാന്‍ പ്രത്യേക സമ്മേളനം ചേരാന്‍ സര്‍ക്കാര്‍

author img

By ETV Bharat Kerala Team

Published : Nov 11, 2023, 7:38 PM IST

Uniform Civil Code Bill Passed States : വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കൽ, കുട്ടികളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ മതങ്ങള്‍ക്കും ആചാരങ്ങള്‍ക്കും അതീതമായി ഏകീകരണം കൊണ്ടുവരാൻ ഉദ്ദേശിച്ചുള്ളതാണ് ഏകീകൃത സിവില്‍ കോഡ്

Uttarakhand Government To Pass Uniform Civil Code  Uniform Civil Code Passed States  How Special Assembly Session Calls  Centre On Uniform Civil Code  What Is Uniform Civil Code  യുസിസി നടപ്പിലാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്  യുസിസി നടപ്പിലാക്കിയ സംസ്ഥാനങ്ങള്‍  എന്താണ് ഏകീകൃത സിവില്‍ കോഡ്  ഏക സിവില്‍ കോഡില്‍ കേരളത്തിന്‍റെ നിലപാട്  പ്രത്യേക നിയമസഭ സമ്മേളനം ചേരുന്നതെങ്ങനെ
Uttarakhand Government To Pass Uniform Civil Code

ഡെറാഡൂണ്‍ : ഏകീകൃത സിവില്‍ കോഡ് (യുസിസി) നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി മാറാന്‍ ഉത്തരാഖണ്ഡ്. യുസിസിയുമായി ബന്ധപ്പെട്ട ബില്‍ പാസാക്കുന്നതിനായി ദീപാവലിക്ക് ശേഷം നിയമസഭയില്‍ പ്രത്യേക സമ്മേളനം ചേരാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്‍റെ ഭാഗമായി അഞ്ചംഗ വിദഗ്‌ധ സംഘം ഒന്നോ രണ്ടോ ദിവസത്തിനകം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

റിപ്പോര്‍ട്ടില്‍ എന്തെല്ലാം : വിവാഹമോചനത്തിന് കോടതിയിലൂടെ മാത്രമേ സാധുതയുള്ളൂവെന്നും ലിംഗസമത്വത്തിലൂന്നി പെണ്‍മക്കള്‍ക്ക് പൂര്‍വിക സ്വത്തുക്കളില്‍ തുല്യാവകാശം ഉണ്ടായിരിക്കുമെന്നും അടക്കമുള്ള വ്യവസ്ഥകള്‍ ഉണ്ടെന്നാണ് വിവരം. എന്നാല്‍ ഇതില്‍ സ്‌ത്രീകളുടെ വിവാഹപ്രായം 21 ആയി ഉയര്‍ത്താന്‍ ശുപാര്‍ശയില്ലെന്നും മറിച്ച് 18 ആയി നിലനിര്‍ത്താനാണ് നിര്‍ദേശമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നു. ഒപ്പം ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ രജിസ്‌റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശമുണ്ടെന്നും സൂചനയുണ്ട്.

യുസിസിയിലേക്ക് വരുന്നതിങ്ങനെ : വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കൽ, കുട്ടികളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ മതങ്ങള്‍ക്കും ആചാരങ്ങള്‍ക്കും അതീതമായി ഏകീകരണം കൊണ്ടുവരാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഏകീകൃത സിവില്‍ കോഡ്. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളില്‍ പ്രധാനമായ ഒന്നായിരുന്നു ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുക എന്നത്. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 2022 മെയ് 27 ന് ഇതിനായി ഒരു വിദഗ്ധ സമിതി രൂപീകരിക്കുകയും ചെയ്‌തു.

Also Read: Kerala Assembly Session on UCC | 'ജനങ്ങളുടെ ഒരുമയെ ശിഥിലമാക്കാനുള്ള നീക്കം' ; ഏക സിവില്‍ കോഡിനെതിരെ പ്രമേയം പാസാക്കി നിയമസഭ

കമ്മിറ്റിയില്‍ ആരെല്ലാം : സുപ്രീംകോടതി മുൻ ജസ്‌റ്റിസ് രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ സമിതിയിൽ ഡൽഹി ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്‌റ്റിസ് പ്രമോദ് കോഹ്‌ലി, സാമൂഹിക പ്രവർത്തകൻ മനു ഗൗർ, മുൻ ചീഫ് സെക്രട്ടറി ശത്രുഘ്‌നൻ സിങ്, ഡൂൺ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ സുരേഖ ദംഗ്‌വാൾ എന്നിവരാണുള്ളത്. ഈ കമ്മിറ്റി ബന്ധപ്പെട്ട വിഭാഗങ്ങളില്‍ നിന്നും നിർദേശങ്ങൾ തേടുകയും അതിന്‍റെ കാലാവധി മൂന്ന് തവണ നീട്ടുകയും ചെയ്‌തിരുന്നു.

സമിതി റിപ്പോർട്ട് സമർപ്പിച്ചാൽ ഉടൻ തന്നെ യുസിസി നടപ്പാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയും പ്രതികരിച്ചിരുന്നു. ഉത്തരാഖണ്ഡിന് പിന്നാലെ മധ്യപ്രദേശും ഗുജറാത്തും യുസിസി നടപ്പാക്കാൻ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.