ETV Bharat / bharat

ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ്: വമ്പിച്ച ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തിലേറുമെന്ന് പ്രിയങ്ക ഗാന്ധി

നാല് ലക്ഷം തൊഴിലവസരങ്ങൾ, പൊലീസ് വകുപ്പിൽ സ്ത്രീകൾക്ക് 40 ശതമാനം സംവരണം, എൽപിജി വില 500 രൂപയായി നിജപ്പെടുത്തല്‍ തുടങ്ങിയ പ്രഖ്യാപനങ്ങളാണ് പ്രകടന പത്രികയില്‍ ഉള്ളത്

ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ്  ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക  ബിജെപിക്കെതിരെ പ്രിയങ്ക ഗാന്ധി  ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് പ്രചാരണം പ്രിയങ്ക  priyanka gandhi against bjp  uttarakhand election latest  priyanka gandhi on budget  priyanka gandhi uttarakhand virtual rally  uttarakhand polls congress manifesto
ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ്: വമ്പിച്ച ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തിലേറുമെന്ന് പ്രിയങ്ക ഗാന്ധി
author img

By

Published : Feb 2, 2022, 7:47 PM IST

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തിലേറുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നിയമസഭ തെരഞ്ഞെടുപ്പിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനങ്ങൾ സമീപകാലത്ത് കണ്ട വികസനത്തിന്‍റെ അടിസ്ഥാനത്തില്‍ വോട്ട് ചെയ്യണമെന്ന് ബിജെപിയെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ട് പ്രിയങ്ക ഗാന്ധി പറഞ്ഞു.

തങ്ങളുടെ വോട്ടവകാശം വിവേകത്തോടെ ഉപയോഗിക്കാൻ പ്രിയങ്ക ജനങ്ങളോട് അഭ്യർഥിച്ചു. സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിലെത്തിയാൽ വനിതകളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും പ്രിയങ്ക വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ഡെറാഡൂണിലെത്തിയതായിരുന്നു പ്രിയങ്ക ഗാന്ധി. ഫെബ്രുവരി 14നാണ് ഉത്തരാഖണ്ഡില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.

പ്രകടന പത്രിക പുറത്തിറക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രിയങ്ക ഗാന്ധി പുറത്തിറക്കി. നാല് ലക്ഷം തൊഴിലവസരങ്ങൾ, പൊലീസ് വകുപ്പിൽ സ്ത്രീകൾക്ക് 40 ശതമാനം സംവരണം, എൽപിജി വില 500 രൂപയായി നിജപ്പെടുത്തല്‍ തുടങ്ങിയ പ്രഖ്യാപനങ്ങളാണ് പ്രകടന പത്രികയില്‍ ഉള്ളത്. സംസ്ഥാനത്തെ 70 നിയമസഭ മണ്ഡലങ്ങളിലും തത്സമയം സംപ്രേഷണം ചെയ്‌തുകൊണ്ട് ഡെറാഡൂണിൽ നടന്ന വെർച്വൽ റാലിയിലാണ് പ്രിയങ്ക ഗാന്ധി പ്രകടനപത്രിക പുറത്തിറക്കിയത്.

സര്‍ക്കാരിന്‍റെ പണം ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുകയാണെന്നും പ്രിയങ്ക ആരോപിച്ചു. 'തെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ മാത്രമാണ് ബിജെപി വലിയ പ്രഖ്യാപനങ്ങൾ നടത്തുകയും മുടങ്ങിക്കിടക്കുന്ന പദ്ധതികളുടെ ഉദ്ഘാടനം ആരംഭിക്കുന്നതും. സർക്കാരിന്‍റെ കൈവശം പണമുണ്ട് എന്നതാണ് സത്യം. അതുപോലെ തന്നെ തൊഴിൽ അവസരങ്ങളുമുണ്ട്. എന്നാല്‍ ബിജെപി സര്‍ക്കാരിന്‍റെ ഉദ്ദേശ്യം ശരിയല്ല,' പ്രിയങ്ക പറഞ്ഞു.

'മധ്യവര്‍ഗത്തെ പരിഗണിക്കാത്ത ബജറ്റ്'

ചൊവ്വാഴ്‌ച ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റിനെ പ്രിയങ്ക രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ബജറ്റില്‍ മധ്യവര്‍ഗത്തെ പരിഗണിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. 'ബജറ്റില്‍ രാജ്യത്തെ ഇടത്തരക്കാർക്കോ കർഷകർക്കോ വേണ്ടി ഒരു പ്രഖ്യാപനവുമില്ല. വ്യാപാരികള്‍ക്കും സമ്പന്ന വിഭാഗത്തിനും വേണ്ടിയുള്ള ബജറ്റാണിത്. ബിജെപിയുടെ പ്രത്യയ ശാസ്‌ത്രമാണ് ഇതിലൂടെ വ്യക്തമാകുന്നത്, അവർ അവരുടെ വ്യാപാരികളായ സുഹൃത്തുക്കൾക്ക് വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നത്. രാജ്യത്തിന്‍റെ മറ്റു വിഭാഗങ്ങളെ കുറിച്ച് ബിജെപി സര്‍ക്കാരിന് കരുതലില്ല,' പ്രിയങ്ക ഗാന്ധി പറഞ്ഞു.

Also read: 'ഇടത്തരക്കാര്‍ക്ക് വേണ്ടി ബജറ്റില്‍ ഒന്നുമില്ല'; ധനമന്ത്രി സാധാരണ ജനങ്ങളെ വഞ്ചിച്ചുവെന്ന് കോണ്‍ഗ്രസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.