ധർമ്മശാല: ചമോലിയിൽ ഉണ്ടായ പ്രളയത്തിൽ ജീവൻ നഷ്‌ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് കത്തയച്ചു. കാണാതായവരെക്കുറിച്ചുള്ള ആശങ്കയും ദലൈലാമ കത്തിൽ പങ്കുവെച്ചു."പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ടവർക്ക് ഞാൻ അനുശോചനം രേഖപ്പെടുത്തുന്നു, അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു. ഇനിയും കണ്ടെത്താത്തവരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു" അദ്ദേഹം എഴുതി.
ദലൈലാമ ട്രസ്റ്റിനോട് രക്ഷിപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസത്തിനും സംഭാവന നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ലാമ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്‌ചയാണ് ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല തകര്‍ന്ന് വീണ് വൻ പ്രളയമുണ്ടായത്.