ന്യൂഡൽഹി: കേന്ദ്ര ബിജെപി നേതാക്കളെ സന്ദർശിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്. സംസ്ഥാനത്ത് രാഷ്ട്രീയ മാറ്റങ്ങൾ നടക്കുന്നുണ്ടെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് തിങ്കളാഴ്‌ച ഡൽഹിയിൽ ബിജെപി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തിയത്. ഡൽഹിയിലെത്തിയ റാവത്ത് ഉത്തരാഖണ്ഡ് എംപി അനിൽ ബലൂണിയുടെ വസതി സന്ദർശിച്ച ശേഷം സംസ്ഥാന പ്രസിഡന്‍റ് ജെപി നദ്ദയുമായി കൂടിക്കാഴ്‌ച നടത്തി.
കേന്ദ്ര നേതാക്കളായ ബിജെപി വൈസ് പ്രസിഡന്‍റ് രാമൻ സിങ്, ജനറൽ സെക്രട്ടറി ദുശ്യന്ത് സിങ് ഗൗതം എന്നിവർ സംസ്ഥാന ബിജെപി കോർ ഗ്രൂപ്പ് അംഗങ്ങളോട് സംസാരിച്ച് മടങ്ങിയ ശേഷം നദ്ദയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നിരുന്നാലും, ഉത്തരാഖണ്ഡ് നേതാക്കളിൽ ഒരു വിഭാഗത്തിന് മുഖ്യമന്ത്രിയുമായി പ്രശ്‌നങ്ങളുണ്ടാകാമെന്ന് അംഗീകരിച്ചുകൊണ്ട് പാർട്ടിയിലെ തന്നെ മുതിർന്ന നേതാക്കൾ സംസ്ഥാനത്തെ നേതൃമാറ്റത്തിനുള്ള സാധ്യത ഒഴിവാക്കി.
മാർച്ച് 12 മുതൽ മൂന്ന് ദിവസത്തെ സംസ്ഥാന ബിജെപി എക്സിക്യൂട്ടീവ് മീറ്റിങും തുടർന്ന് മാർച്ച് 18 ന് റാവത്ത് സർക്കാരിന്‍റെ നാലാം വാർഷികവും സംബന്ധിച്ച് രണ്ട് കേന്ദ്ര നേതാക്കൾ ഉത്തരാഖണ്ഡ് സന്ദർശിച്ചുവെന്ന് സംസ്ഥാനത്തെ മുതിർന്ന പാർട്ടി നേതാവ് ബിജെപി എംപി അജയ് ഭട്ട് അറിയിച്ചിരുന്നു. എന്നാൽ ചൊവ്വാഴ്‌ച ഉത്തരാഖണ്ഡിൽ നടന്ന നിയമസഭാ പാർട്ടിയുടെ യോഗത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ലെന്ന് സംസ്ഥാന ബിജെപി വക്താവ് മുന്നാ സിങ് ചൗഹാൻ പറഞ്ഞു. എന്നിരുന്നാലും, ഉത്തരാഖണ്ഡിലെ രാഷ്ട്രീയ മുന്നണിയിലെ പെട്ടെന്നുള്ള വഴിത്തിരിവ് കണ്ടറിയുക തന്നെ വേണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ചൊവ്വാഴ്‌ച ഉച്ചയോടെ മുഖ്യമന്ത്രി റാവത്ത് ഡെറാഡൂണിലേക്ക് മടങ്ങും. ഒരു വിഭാഗം സംസ്ഥാന നേതാക്കൾ റാവത്തിന്‍റെ നേതൃത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന് കീഴിലുള്ള പാർട്ടിയുടെ തിരഞ്ഞെടുപ്പ് സാധ്യതകൾ പ്രതീക്ഷിക്കുന്ന രീതിയിലേക്ക് എത്തിയേക്കില്ലെന്നും സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടനയിലേക്ക് പാർട്ടി തിരിഞ്ഞേക്കാമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. 2017 ൽ ബിജെപി അധികാരത്തിലെത്തിയതിനെത്തുടർന്നാണ് സംസ്ഥാന നിയമസഭയിലെ 70 സീറ്റുകളിൽ 57 സീറ്റുകളിൽ വിജയിച്ച റാവത്തിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കുന്നത്.