ETV Bharat / bharat

ലൗ ജിഹാദ് ആരോപണം; യുപിയില്‍ പൊലീസ് നിക്കാഹ് തടഞ്ഞു - യുപിയില്‍ പൊലീസ് നിക്കാഹ് തടഞ്ഞു

ഗ്രാമവാസികളുടെ പരാതി പ്രകാരമാണ് പൊലീസിന്‍റെ നടപടി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്

Uttar Pradesh police stop nikah  love jihad in UP  UP police cracks down on love jihad  Kushinagar police  ലൗ ജിഹാദ് ആരോപണം  ലൗ ജിഹാദ്  യുപിയില്‍ പൊലീസ് നിക്കാഹ് തടഞ്ഞു  ലക്‌നൗ
ലൗ ജിഹാദ് ആരോപണം; യുപിയില്‍ പൊലീസ് നിക്കാഹ് തടഞ്ഞു
author img

By

Published : Dec 9, 2020, 3:14 PM IST

ലഖ്‌നൗ: യുപിയില്‍ ലൗ ജിഹാദ് ആരോപിച്ച് പൊലീസ് നിക്കാഹ് തടഞ്ഞു. കുശിനഗറിലാണ് സംഭവം നടന്നത്. തുടര്‍ന്ന് വരനെയും വധുവിനെയും ബന്ധുക്കളെയും പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്‌തു. ഗുര്‍മിയ ഖാന്‍ സ്വദേശി അര്‍മാന്‍ ഖാന്‍ തന്‍റെ വിവാഹം രഹസ്യമായി നടത്താന്‍ മൗലവി ഇജാസ് ഖാനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിവരമറിഞ്ഞ ഗ്രാമവാസികള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. വിവാഹത്തിനെത്തിയ മുഴുവന്‍ ആളുകളെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ലൗ ജിഹാദാണെന്ന് തെളിയുകയാണെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് രാം വിലാസ് യാദവ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.