കാൺപൂർ: രാജ്യത്തെ കാലാൾപ്പടയിലെ ഉദ്യോഗസ്ഥന്‍റെ തലയോട്ടി 166 വർഷങ്ങൾക്ക് ശേഷം തിരിച്ചറിഞ്ഞു. 46-ാം ബംഗാൾ റെജിമെന്‍റില്‍ ഉൾപ്പെട്ടിരുന്ന കാൺപൂർ ആസ്ഥാനമായുള്ള കാലാൾപ്പട സോളിഡർ ആലം ബെയ്‌ഗിന്‍റെ തലയോട്ടിയാണ് വിദഗ്‌ധ സ്ഥിരീകരണത്തെ തുടര്‍ന്ന് ഇന്ത്യയിലെത്തിയത്. ഇംഗ്ലണ്ടിലെ ചരിത്രകാരനായ പ്രൊഫസര്‍ എകെ വാഗ്‌നറുടെ ഗവേഷണത്തിലാണ് തലയോട്ടി ആലം ബെയ്‌ഗിന്‍റേതാണെന്ന് വ്യക്തമായത്.
2014 മാർച്ചിൽ പഞ്ചാബിലെ അജ്‌നാലയിൽ നിന്ന് കണ്ടെത്തിയ 200 തലയോട്ടികളിൽ, ബനാറസ് ഹിന്ദു സർവകലാശാലയിലെ പ്രൊഫസർ ജ്ഞാനേശ്വർ ചൗബെ ആദ്യം ഗവേഷണം നടത്തുകയായിരുന്നു. തുടര്‍ന്ന്, ഇത് സ്ഥിരീകരിക്കാന്‍ യുകെ ചരിത്രകാരന്‍റെ സഹായം തേടുകയുണ്ടായി. ഇതേ തുടര്‍ന്നാണ് ആലം ബെയ്‌ഗിന്‍റെ തലയോട്ടി ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
തലയോട്ടി സ്ഥിരീകരിച്ച് രാജ്യത്തെത്തിയ സാഹചര്യത്തില്‍ ഇത് പഞ്ചാബ് പൊലീസിന് കൈമാറി. പൊലീസ്, ഡൽഹിയിൽ താമസിക്കുന്ന ആലം ബെയ്‌ഗിന്‍റെ കുടുംബത്തിന് കൈമാറും. പ്രൊഫസർ ജ്ഞാനേശ്വർ ചൗബെയും തലയോട്ടിയെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തുമെന്നാണ് വിവരം. കലാപം ആരോപിച്ച് മൂന്ന് പേരെ കൊലപ്പെടുത്തി എന്ന കേസിലാണ് ബെയ്‌ഗിനെ തൂക്കിലേറ്റിയത്.
വിദഗ്‌ധ പരിശോധനയ്‌ക്കായി ഇംഗ്ലണ്ടിലേക്ക്: 1963ൽ ലണ്ടൻ സ്വദേശികളായ ദമ്പതികൾ ആലം ബെയ്‌ഗിന്‍റെ തലയോട്ടി കണ്ടതായി ജ്ഞാനേശ്വർ ചൗബെയ്‌ക്ക് വിവരം ലഭിച്ചു. തുടര്‍ന്ന്, ചരിത്രം വ്യക്തമാക്കുന്ന കത്ത് സഹിതം തലയോട്ടി ഇംഗ്ലണ്ടിലേക്ക് വിദഗ്‌ധ പരിശോധനയ്‌ക്കായി അയച്ചു. ആലം ബെയ്‌ഗിനെ സംബന്ധിക്കുന്ന മുഴുവൻ വിവരങ്ങളും ആ കത്തിൽ എഴുതിയിരുന്നു. തുടർന്ന്, ദമ്പതികൾ പ്രൊഫസര്‍ വാഗ്‌നറെ ബന്ധപ്പെടുകയായിരുന്നു. ചരിത്രകാരൻ വാഗ്‌നറുടെ തലയോട്ടികളിൽ ഗവേഷണം നടത്തുകയും അത് ആലം ബെയ്‌ഗിന്‍റേതാണെന്ന് കണ്ടെത്തുകയുമായിരുന്നു.
ALSO READ | അപകടത്തിൽ ഓർമ നഷ്‌ടപ്പെട്ടു, തലയോട്ടി ശീതീകരിച്ച് ഓർമ തിരികെ നൽകി ഡോക്‌ടർമാർ
പുറമെ, ചണ്ഡീഗഡ് സർവകലാശാലയിലെ പ്രൊഫസര്‍ ജെഎസ് സെഹ്‌രാവത്ത് കേന്ദ്ര സര്‍ക്കാരിനും ബ്രിട്ടീഷ് സർക്കാരിനും വാഗ്‌നർക്കും കത്തെഴുതിയിരുന്നു. തുടർന്ന്, വാഗ്‌നർ തലയോട്ടി പ്രൊഫസര്‍ സെഹ്‌രാവത്തിന് കൈമാറി. അങ്ങനെ ഇക്കഴിഞ്ഞ ആഴ്‌ച തലയോട്ടി ഇന്ത്യയിലെത്തി. പ്രൊഫസർ ജ്ഞാനേശ്വർ ചൗബെ അടക്കമുള്ള ചരിത്രകാരന്മാര്‍ തലയോട്ടി ആരുടേതാണെന്ന് സ്ഥിരീകരിക്കാനായതില്‍ സന്തോഷം പ്രകടിപ്പിച്ചു. 'തലയോട്ടി മുന്‍ ഉദ്യോഗസ്ഥന്‍റെ കുടുംബത്തിന് നൽകും. അതിനുശേഷം ഞാൻ അതേക്കുറിച്ച് വിശദമായി പഠിക്കും. ഇത് കഴിഞ്ഞാണ് സംസ്‌കരിക്കുക.' - പ്രൊഫസര്‍ ജ്ഞാനേശ്വർ ചൗബെ ഇടിവി ഭാരത് പ്രതിനിധിയോട് പറഞ്ഞു.
ചൈനയിൽ കണ്ടെത്തിയത് 1,40,000 വർഷം പഴക്കമുള്ള തലയോട്ടി: 1,40,000 വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്നതെന്ന് കരുതപ്പെടുന്നയാളുടെ തലയോട്ടി 2018ൽ കണ്ടെത്തിയിരുന്നു. ചൈനയിലെ ഹീലോങ്ജിയാങ് പ്രവിശ്യയിലെ ഹാർബിൻ സിറ്റിയിൽ നിന്നാണ് 1933ൽ ഈ തലയോട്ടി കണ്ടെത്തുന്നത്. 1933ൽ കണ്ടെത്തി കിണറ്റിൽ ഒളിപ്പിക്കുകയും തുടര്‍ന്ന് 2018ൽ 85 വർഷങ്ങൾക്ക് ശേഷം ഇത് വീണ്ടും കണ്ടെടുക്കപ്പെടുകയുമായിരുന്നു. ജാപ്പനീസ് സൈന്യത്തിന്‍റെ കണ്ണിൽപ്പെടാതിരിക്കാനായി തലയോട്ടി കണ്ടെത്തിയയാൾ കിണറ്റിൽ ഒളിപ്പിച്ച് വയ്‌ക്കുകയായിരുന്നു.
READ MORE | മനുഷ്യന്‍റെ യഥാർഥ പൂർവികർ 'ഡ്രാഗൺ മാൻ'? ചൈനയിൽ കണ്ടെത്തിയത് 1,40,000 വർഷം പഴക്കമുള്ള തലയോട്ടി