ETV Bharat / bharat

യുപിയിൽ 29 കൊവിഡ് മരണം - up covid cases

സംസ്ഥാനത്തെ ആകെ കൊവിഡ് മരണസംഖ്യ 7,644 ആയി

യുപി കൊവിഡ്  ഉത്തർപ്രദേശ് കൊവിഡ്  ഉത്തർപ്രദേശ് കൊവിഡ് മരണം  ഉത്തർപ്രദേശ് കൊവിഡ് രോഗികൾ  Uttar Pradesh covid deaths  up covid cases  up sample test
യുപി
author img

By

Published : Nov 25, 2020, 7:21 PM IST

ലഖ്‌നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,318 പുതിയ കൊവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 5,33,355 ആയി ഉയർന്നു. 29 മരണങ്ങൾ കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതിൽ അഞ്ച് മരണവും ലഖ്‌നൗവിൽ നിന്നാണ്. ഇതോടെ ആകെ കൊവിഡ് മരണസംഖ്യ 7,644 ആയി. നിലവിൽ 24,876 രോഗികളാണ് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 11,718 പേരും വീടുകളിലാണ്. അതേസമയം 5,00,835 പേർ രോഗമുക്തി നേടി.

ലഖ്‌നൗവിൽ 325 രോഗികളും മീററ്റിൽ 242ഉം ഗൗതം ബുദ്ധനഗറിൽ 223ഉം ഖാസിയാബാദിൽ 179ഉം പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിതരായത്. ചൊവ്വാഴ്‌ച 1.78 ലക്ഷത്തിലധികം പരിശോധനകളാണ് സംസ്ഥാനത്ത് നടത്തിയത്. ഇതോടെ ഉത്തർപ്രദേശിൽ നടത്തിയ ആകെ കൊവിഡ് പരിശോധനകൾ 1.84 കോടി കവിഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.