ETV Bharat / bharat

ആദിത്യനാഥ് വാക്ക് പാലിക്കാത്തയാള്‍: സര്‍വെ

author img

By

Published : Mar 19, 2021, 3:45 PM IST

45.7 ശതമാനം പേരാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ അഭിപ്രായം പങ്കുവച്ചത്.

ഐഎഎന്‍എസ്-സി വോട്ടര്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് വാര്‍ത്ത യോഗി ആദിത്യനാഥ് വാര്‍ത്ത uttar pradesh chief minister yogi adityanath ians cvoter survey uttar pradesh chief minister yogi adityanath news up cm news
ആദിത്യനാഥ് വാക്ക് പാലിക്കാത്തയാള്‍ : സര്‍വെ

ന്യൂഡല്‍ഹി: നാല് വര്‍ഷം അധികാരത്തില്‍ തുടര്‍ന്നിട്ടും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റാനായിട്ടില്ലെന്ന് സര്‍വെ ഫലം. ഐഎഎന്‍എസ്-സി വോട്ടര്‍ സര്‍വെയില്‍ 45.7 ശതമാനം പേരാണ് സര്‍ക്കാരിനെതിരായ അഭിപ്രായം പങ്കുവച്ചത്. 15,700 പേര്‍ പങ്കെടുത്ത സര്‍വെയില്‍ 43.2 ശതമാനം പേര്‍ യോഗി വാഗ്ദാനങ്ങള്‍ നിറവേറ്റിയെന്നും അഭിപ്രായപ്പെടുന്നുണ്ട്. 11.2 ശതമാനം പേര്‍ ചോദ്യത്തോട് പ്രതികരിച്ചില്ല.

2017ല്‍ 403 സീറ്റുകളില്‍ 312ഉം നേടിയാണ് ബിജെപി സര്‍ക്കാര്‍ ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തുന്നത്. അഖിലേഷ് യാദവിന്‍റെ സമാജ്‌വാദി പാര്‍ട്ടി 47 സീറ്റുകളിലും മായാവതിയുടെ ബിഎസ്പി 19 ഇടത്തും രാഷ്ട്രീയ ലോക്ദള്‍ ഒമ്പത് സീറ്റുകളിലും കോണ്‍ഗ്രസ് ഏഴ് സീറ്റുകളിലും വിജയിച്ചിരുന്നു. അടുത്ത വര്‍ഷം ആദ്യം ഉത്തര്‍പ്രദേശില്‍ വീണ്ടും പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സര്‍വെ ഫലം പുറത്തുവന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.