ലാൽകുവാൻ : തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ലെന്ന് ഹരീഷ് റാവത്ത്. ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം അവശേഷിക്കെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്‍റെ അവകാശ വാദം. തന്‍റെ നേതൃത്വത്തിലാണ് പാര്‍ട്ടി നിയമസഭ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെയാണ് കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നത്. മാധ്യമങ്ങളുടെ ഈ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെയുള്ള നീക്കം തന്ത്രപരമായ കാര്യമാണ്. ഞാൻ സമരത്തിന്‍റെ രാഷ്ട്രീയമാണ് പിന്തുടരുന്നത്, അധികാരത്തിന്‍റേതല്ല.
തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കണമെന്ന് തന്നോട് പാർട്ടി നേരത്തേ പറഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ വിജയിക്കാനാണ് ഞങ്ങൾ പോരാടുന്നത്. പാർട്ടിയിൽ ആർക്കും തന്‍റെ പേരിൽ എതിർപ്പില്ല. മുഖ്യമന്ത്രി സ്ഥാനാർഥി എന്ന നിലയിൽ ഒരു പാർട്ടി അംഗവും തന്‍റെ പേരിനോട് എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല. 40 ശതമാനത്തിലധികം ആളുകൾ തന്നെ ഇത്തവണ മുഖ്യമന്ത്രി സ്ഥാനാർഥിയായി കാണാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.