ETV Bharat / bharat

ബിരുദപ്രവേശനം പൊതു പരീക്ഷ മാര്‍ക്കിലൂടെ; കേന്ദ്രസര്‍വകലാശാലകള്‍ക്ക് കത്തയച്ച് യുജിസി

45 കേന്ദ്ര സർവകലാശാലകളിലേക്കുള്ള പ്രവേശനത്തിന് 12-ാം ക്ലാസ് സ്‌കോറുകളല്ല, CUET സ്‌കോർ നിർബന്ധമാണെന്ന് യുജിസി ചെയർമാൻ എം ജഗദേഷ് കുമാർ മുന്‍പ് പറഞ്ഞിരുന്നു.

UGC tells central universities  കേന്ദ്രസര്‍വകലാശാല പ്രവേശനം  പ്രവേശന പരീക്ഷ
ബിരുദപ്രവേശനം പൊതുപരീക്ഷാ മാര്‍ക്കിലൂടെ; കേന്ദ്രസര്‍വകലാശാലകള്‍ക്ക് കത്തയച്ച് യുജിസി
author img

By

Published : Mar 27, 2022, 8:48 PM IST

ന്യൂഡല്‍ഹി: ബിരുദപ്രവേശനത്തിനായി പൊതുപ്രവേശന പരീക്ഷയുടെ മാര്‍ക്ക് ഉപയോഗിക്കണമെന്ന നിർദ്ദേശവുമായി യു.ജി.സി മുഴുവന്‍ കേന്ദ്രസര്‍വകലാശാലകളിലെയും കോളേജുകളിലെ വൈസ് ചാൻസലർമാർക്ക് കത്തയച്ചു. ബിരുദപ്രവേശനത്തിന് പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന് പകരം ഇനി മുതല്‍ പൊതു പ്രവേശന പരീക്ഷകളുടെ മാര്‍ക്കായിരിക്കും പരിഗണിക്കുകയെന്ന് യുജിസി ചെയർമാൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് പുതിയ നടപടി. രാജ്യത്തെ 45 കേന്ദ്ര സർവകലാശാലകളിലേക്കുള്ള പ്രവേശനവും ഇനിമുതല്‍ പ്രവേശനപരീക്ഷയിലെ പ്രകടനം അനുസരിച്ചായിരിക്കും.

പ്രവേശന പരീക്ഷകള്‍ നടപ്പിലാക്കുന്നതിലൂടെ വിദ്യാർത്ഥികൾ ഒന്നിലധികം പ്രവേശന പരീക്ഷകൾ എഴുതുന്നതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ലെന്നാണ് യുജിസി ചെയർമാൻ എം ജഗദേഷ് വ്യക്തമാക്കിയത്. സംസ്ഥാന സർവ്വകലാശാലകൾ, സ്വകാര്യ സർവ്വകലാശാലകൾ, എന്നിവയ്ക്കും ആവശ്യമെങ്കില്‍ ബിരുദ, ബിരുദാനന്തര പ്രവേശനത്തിന് പ്രവേശനപരീക്ഷയുടെ സ്കോറുകൾ ഉപയോഗിക്കാമെന്ന് കുമാർ പറഞ്ഞിരുന്നു. കേന്ദ്ര സർവ്വകലാശാലകളിലെ ബിരുദ കോഴ്സുകൾക്കുള്ള പ്രവേശന പരീക്ഷയുടെ അപേക്ഷ നടപടികൾ ഏപ്രിൽ 2 മുതൽ ആരംഭിക്കുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു.

Also read: വൈദ്യുതി പണിമുടക്കരുത്; നിര്‍ദേശവുമായി കേന്ദ്ര വൈദ്യുതി മന്ത്രാലയം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.