ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ജെ ഓസ്റ്റിന്‍. ഇരുരാജ്യങ്ങളുമായുള്ള തന്ത്രപ്രധാന ബന്ധം ശക്തിപ്പെടുത്തുന്നതിന് അമേരിക്കയ്ക്കുള്ള താത്പര്യം ലോയിഡ് പ്രധാനമന്ത്രിയെ അറിയിച്ചു. ഇന്തോ-പസഫിക് മേഖലയുടെ സുസ്ഥിരതയ്ക്കും അഭിവൃദ്ധിക്കും സൗഹൃദം വഴിവയ്ക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
-
Pleasure to meet U.S. @SecDef Lloyd Austin today. Conveyed my best wishes to @POTUS @JoeBiden. India and US are committed to our strategic partnership that is a force for global good. pic.twitter.com/Z1AoGJlzFX
— Narendra Modi (@narendramodi) March 19, 2021 " class="align-text-top noRightClick twitterSection" data="
">Pleasure to meet U.S. @SecDef Lloyd Austin today. Conveyed my best wishes to @POTUS @JoeBiden. India and US are committed to our strategic partnership that is a force for global good. pic.twitter.com/Z1AoGJlzFX
— Narendra Modi (@narendramodi) March 19, 2021Pleasure to meet U.S. @SecDef Lloyd Austin today. Conveyed my best wishes to @POTUS @JoeBiden. India and US are committed to our strategic partnership that is a force for global good. pic.twitter.com/Z1AoGJlzFX
— Narendra Modi (@narendramodi) March 19, 2021
അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന് ആശംസകളറിയിച്ച പ്രധാനമന്ത്രി പ്രതിരോധ മേഖലയിലടക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്‍റെ പ്രാധാന്യം എടുത്തുകാട്ടി. രണ്ട് ജനാധിപത്യ രാജ്യങ്ങളും പങ്ക് വയ്ക്കുന്ന ബഹുസ്വരതയും മൂല്യങ്ങളുമാണ് സൗഹൃദത്തിന്‍റെ മൂല കാരണമെന്നും അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം ആഗോള നന്മയ്ക്കായിരിക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ജെ ഓസ്റ്റിന്‍ ഇന്ത്യയിലെത്തിയത്. ഇന്തോ പസഫിക് മേഖലയില്‍ ചൈന ഉയര്‍ത്തുന്ന ഭീഷണിയും അഫ്ഗാനിസ്ഥാന്‍ അടക്കമുള്ള മറ്റ് സുരക്ഷാ വിഷയങ്ങളും ലോയിഡ് നടത്തുന്ന ചര്‍ച്ചകളില്‍ മുഖ്യ അജണ്ടകളാകും. ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്‍റായ ശേഷമുള്ള ആദ്യ ഉന്നതതല സന്ദര്‍ശനമാണ് ലോയിഡിന്‍റേത്.
കൂടുതല്‍ വായനയ്ക്ക്:യുഎസ് പ്രതിരോധ സെക്രട്ടറി ഇന്ത്യയില്‍