ന്യൂഡൽഹി: നാഷണൽ ഡിഫൻസ് അക്കാദമിയിലേക്കും നേവല്‍ അക്കാദമിയിലേക്കും അവിവാഹിതരായ യുവതികൾക്ക് അപേക്ഷിക്കാമെന്ന് യുപിഎസ്‌സി. സുപ്രീം കോടതി നിർദേശത്തിന് പിന്നാലെ വിഷയത്തിൽ കേന്ദ്രസർക്കാർ തീരുമാനം എടുക്കുകയുമായിരുന്നു. upsconline.nic.in വെബ്‌സൈറ്റിലൂടെ അവിവാഹിതരായ യുവതികൾക്ക് പരീക്ഷക്കായി അപേക്ഷിക്കാമെന്നും യുപിഎസ്‌സി വ്യക്തമാക്കി.
സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ എട്ട് വരെയാണ് അപേക്ഷകൾ സമർപ്പിക്കേണ്ട സമയം. പരീക്ഷക്കായി ഫീസ് സമർപ്പിക്കേണ്ട ആവശ്യമില്ലെന്നും നവംബർ 14നാണ് പരീക്ഷ നടക്കുകയെന്നും യുപിഎസ്‌സി പ്രസ്‌താവനയിൽ പറയുന്നു. സർക്കാർ തീരുമാനം സ്വാഗതം ചെയ്‌ത കോടതി വനിതകളുടെ പ്രവേശനത്തിന് മാർഗരേഖ തയ്യാറാക്കാൻ കേന്ദ്ര സർക്കാരിന് സമയം അനുവദിക്കുകയായിരുന്നു.
വനിതകൾക്ക് എൻഡിഎയിലും നേവല്‍ അക്കാദമിയിലും പ്രവേശനം നിഷേധിക്കുന്നത് മൗലിക അവകാശത്തിന്‍റെ ലംഘനമാണെന്ന് ആരോപിച്ച് സുപ്രീംകോടതിയില്‍ നിലവിലുള്ള ഹർജികൾ പരിഗണിക്കവെയാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയിരുന്നത്.
READ MORE: ചരിത്രത്തിലേക്ക് ഒരു തീരുമാനം, വനിതകൾക്ക് എൻഡിഎയിലും നേവല്‍ അക്കാദമിയിലും പ്രവേശനം