ഫിറോസാബാദ്: പുതുച്ചേരി ഗവർണറെന്ന വ്യാജേനെ മന്ത്രിമാരെ കബളിപ്പിക്കാന്‍ ശ്രമിച്ചതിന് അധ്യാപകന്‍ അറസ്റ്റില്‍. ഉത്തർപ്രദേശിലെ ഫിറോസാബാദ് സ്വദേശി മനോജ് ശർമയെ തിങ്കളാഴ്‌ച പുതുച്ചേരി പൊലീസാണ് പിടികൂടിയത്. രാംഗഡ് ദിഡമൈ പ്രദേശത്തെ പ്രൈമറി സ്‌കൂള്‍ അധ്യാപകനാണ് ഇയാള്‍.
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍റെ പ്രൊഫൈൽ ചിത്രംമുള്ള വാട്ട്‌സ്ആപ്പ് അക്കൗണ്ട് ഉപയോഗിച്ച് മന്ത്രിമാര്‍ക്ക് സന്ദേശം അയക്കുകയായിരുന്നു. ഈ നമ്പറിൽ നിന്ന് പുതുച്ചേരിയിലെ പല മന്ത്രിമാർക്കും സന്ദേശം ലഭിക്കുകയുണ്ടായി. വിലകൂടിയ സമ്മാനങ്ങൾ ആവശ്യപ്പെട്ടായിരുന്നു മെസേജ്. പുതുച്ചേരി പൊലീസ്, അധ്യാപകനെ അറസ്റ്റുചെയ്‌ത വിവരം രാംഗഡ് പൊലീസ് ഓഫിസർ അഭിഷേക് ശ്രീവാസ്‌തവയാണ് മാധ്യമങ്ങളെ അറിയിച്ചത്.