ലക്‌നൗ: കമല നഗറിലെ മണപ്പുറം ഫിനാന്‍സ് ശാഖയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് പേർ കൊല്ലപ്പെട്ടു. മോഷണ ശ്രമത്തിനിടെയാണ് സംഭവം. ഫിറോസാബാദ് നിവാസികളായ മനീഷ് പാണ്ഡെ, നിർദോഷ് കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതികളിൽ നിന്ന് 7.5 കിലോഗ്രാം സ്വർണവും 1.5 ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തു.
പ്രതികൾ ഖണ്ടോലി-എത്മാദ്‌പൂർ റോഡിലാണെന്നും മെഡിക്കൽ സ്റ്റോറിൽ ഒളിച്ചിരിക്കുകയാണെന്നും പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് പൊലിസ് സ്ഥലത്തെത്തുകയും പ്രതികൾ ഇവർക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ് സംഭവം.
Also read: മുബൈയില്‍ മതിലിടിഞ്ഞ് 12 മരണം; മേഖലയില്‍ കനത്ത മഴ തുടരുന്നു
ആയുധധാരികളായ ഇവർ ഓഫിസിലേയ്ക്ക് പ്രവേശിക്കുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തിരിച്ചറിയാതിരിക്കാന്‍ ഇവർ മാസ്കും തൊപ്പിയും ധരിച്ചിരുന്നതായി പൊലീസ് പറയുന്നു. പ്രതികളെ കണ്ടുപിടിക്കാനുള്ള പരിശ്രമത്തിന് ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസ് എ.ഡി.ജി, ആഗ്ര സോൺ, രാജീവ് കൃഷ്ണയ്ക്കും സംഘത്തിനും ലഭിച്ചു. മറ്റ് പ്രതികൾക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.