ലക്‌നൗ: മീററ്റിലെ ഭവൻപൂരിൽ യുവാവ് സഹോദരിയെ വെടിവെച്ച് കൊന്നു. വളർത്തുമൃഗങ്ങളെ നോക്കാൻ കഴിയില്ലെന്ന് സഹോദരി പറഞ്ഞതിലുള്ള വൈരാഗ്യമാണ് കൊലയ്‌ക്ക് കാരണം. ഭവൻപൂർ സ്വദേശിയായ ആശിഷ് (25) ആണ് സഹോദരി പരുളിനെ (23) വെടിവെച്ച് കൊന്നത്. 18-20 ഓളം വളർത്തുമൃഗങ്ങൾ പ്രതിക്കുണ്ടായിരുന്നു. ഇവയ്ക്ക് ഭക്ഷണം പാകം ചെയ്യാൻ പ്രതി എല്ലാ ദിവസവും സഹോദരിയോട് ആവശ്യപ്പെടും. ഇത് നിരസിച്ചപ്പോഴാണ് പ്രതി യുവതിയെ വെടിവെച്ചത്. ഇവർ നിരന്തരം കലഹിച്ചിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സഹോദരിയെ രണ്ടുതവണ വെടിവച്ചശേഷം ആശിഷ് തന്നെ പൊലീസിനെ വിളിച്ചതായി പ്രതിയുടെ അയൽവാസികളിൽ ഒരാൾ വെളിപ്പെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
മീററ്റിൽ യുവാവ് സഹോദരിയെ വെടിവെച്ച് കൊന്നു - UP
വളർത്തുമൃഗങ്ങളെ നോക്കാൻ കഴിയില്ലെന്ന് സഹോദരി പറഞ്ഞതിലുള്ള വൈരാഗ്യമാണ് കൊലയ്‌ക്ക് കാരണം.