ETV Bharat / bharat

'അച്ഛന് ആണ്‍കുട്ടി വേണം'; പെണ്‍കുഞ്ഞിനെ തറയിൽ എറിഞ്ഞ് കൊലപ്പെടുത്തി - UP Crime News

ഉത്തർപ്രദേശിലെ പിലിഭിത്തിലാണ് സംഭവം. രണ്ട് പെണ്‍കുട്ടികളുടെ പിതാവായ പ്രതി മൂന്നാമതും പെണ്‍കുഞ്ഞ് ജനിച്ച ദേഷ്യത്തിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.

UP man throws newborn girl on hospital floor  പെണ്‍കുഞ്ഞിനെ തറയിൽ എറിഞ്ഞ് കൊലപ്പെടുത്തി പിതാവ്  നവജാത ശിശുവിനെ കൊലപ്പെടുത്തി പിതാവ്  ഉത്തർപ്രദേശ് ക്രൈം  UP Crime News  ഫർഹാൻ
നവജാത ശിശുവിനെ കൊലപ്പെടുത്തി പിതാവ്
author img

By

Published : Jun 1, 2023, 6:54 PM IST

പിലിഭിത്ത് : ഉത്തർപ്രദേശിലെ പിലിഭിത്തിൽ നവജാത ശിശുവിനെ ആശുപത്രിയുടെ തറയിൽ എറിഞ്ഞ് കൊലപ്പെടുത്തി പിതാവ്. സിർസ ഗ്രാമത്തിൽ താമസിക്കുന്ന ഫർഹാൻ എന്നയാളാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. രണ്ട് പെണ്‍കുട്ടികളുടെ പിതാവായ ഇയാൾക്ക് ആണ്‍കുട്ടി വേണമെന്നതായിരുന്നു ആഗ്രമെന്നും എന്നാൽ മൂന്നാമതും പെണ്‍കുട്ടി ജനിച്ച ദേഷ്യത്തിലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു.

പുരൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഖങ്ക പ്രദേശത്ത് കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവമുണ്ടായത്. എട്ട് വർഷം മുമ്പാണ് ഷാബോ എന്ന യുവതിയെ പ്രതി വിവാഹം കഴിച്ചത്. ദമ്പതികൾക്ക് രണ്ട് പെൺമക്കളാണുള്ളത്. ആദ്യത്തെ രണ്ട് മക്കളും പെണ്‍കുട്ടികളാണെന്നും അതിനാൽ തന്‍റെ കുടുംബത്തെ മുന്നോട്ട് നയിക്കാൻ ഒരു ആണ്‍കുട്ടി വേണമെന്നും ഫർഹൻ പറഞ്ഞിരുന്നതായാണ് ഇയാളുടെ ബന്ധുക്കൾ പറയുന്നത്.

ഇതിനിടെ അഞ്ച് ദിവസം മുമ്പ് പ്രസവ വേദനയെ തുടർന്ന് ഷാബോയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മെയ് 28 ന് ഇവർ ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്‌തു. ഭാര്യ മൂന്നാമതും പെൺകുഞ്ഞിന് ജന്മം നൽകിയതോടെ ഇയാൾക്ക് ഭാര്യയോടും നവജാത ശിശുവിനോടും ദേഷ്യമായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. ഇതിനിടെ നവജാത ശിശുവിന് ചില ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതായി ഡോക്‌ടർമാർ കണ്ടെത്തി.

തുടർന്ന് വിദഗ്‌ധ ചികിത്സക്കായി കുഞ്ഞിനെ അടുത്തുള്ള കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. ഇതിനിടെ കുഞ്ഞിനെ കാണാൻ ഇയാൾ ആശുപത്രിയിലേക്കെത്തി. പിന്നാലെ ഭാര്യ സഹോദരി സുനൈന കുഞ്ഞിനെ ഇയാളുടെ കൈകളിൽ ഏൽപ്പിച്ചു. എന്നാൽ പെണ്‍കുഞ്ഞാണെന്ന് അറിഞ്ഞതോടെ രോക്ഷാകുലനായ ഫർഹാൻ കുഞ്ഞിനെ ആശുപത്രിയുടെ തറയിലേക്ക് വലിച്ചെറിയുകയായിരുന്നു.

വീഴ്‌ചയിൽ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ വീട്ടുകാർ ചേർന്ന് ചികിത്സക്കായി ലഖ്‌നൗവിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയതിന് പിന്നാലെ ഇക്കാര്യം പുറത്ത് പറഞ്ഞാൽ ഭാര്യയേയും കൊലപ്പെടുത്തുമെന്നും ഇയാൾ ഭീഷണി മുഴക്കിയിരുന്നു.

അതിനാൽ തന്നെ ഭയം മൂലം ഷാബോ പൊലീസിൽ പരാതി നൽകിയില്ല. എന്നാൽ സംഭവത്തിന് പിന്നാലെ മരുമകനെതിരെ നടപടി ആവശ്യപ്പെട്ട് ഷാബോയുടെ അമ്മ നസ്രീൻ പുരൻപൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയതിന് പിന്നാലെ തന്‍റെ മകളെ കൊല്ലുമെന്നും ഫർഹാൻ ഭീഷണി മുഴക്കിയിരുന്നതായി പരാതിക്കാരി പൊലീസിനെ അറിയിച്ചു.

പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പ്രതിയുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്നും അന്വേഷണ ചുമതലയുള്ള ക്രൈം ഇൻസ്പെക്‌ടർ ഉമേഷ് കുമാർ പറഞ്ഞു.

കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ച് പിതാവ്: കഴിഞ്ഞ ദിവസം ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് നവജാത ശിശുവിനെ പിതാവ് വിഷം കുത്തിവച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഒഡിഷയിലെ ബാലാസോറിലായിരുന്നു സംഭവം. ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന്, ഭാര്യയോടുള്ള ദേഷ്യം തീർക്കുന്നതിനായാണ് ഇയാൾ കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. കുഞ്ഞ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

കുഞ്ഞിന്‍റെ കരച്ചിൽ കേട്ട് അമ്മ എത്തിയപ്പോൾ ഭർത്താവിന്‍റെ കയ്യിൽ ഒരു സിറഞ്ചും കീടനാശിനിയുടെ കുപ്പിയും ശ്രദ്ധയിൽ പെട്ടു. സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ ആദ്യം ഇയാൾ ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് കുഞ്ഞിനെ വിഷം കുത്തിവച്ചതായി സമ്മതിക്കുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ALSO READ: ഭാര്യയ്‌ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയം; നവജാത ശിശുവിനെ വിഷം കുത്തിവച്ച് പിതാവ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.