ETV Bharat / bharat

ഭാര്യയുടെ 21 ലക്ഷം രൂപ തട്ടി; വിവാഹമോചനത്തിനായി ഭാര്യക്ക് തീവ്രവാദ ബന്ധമെന്ന് ഭര്‍ത്താവിന്‍റെ പരാതി, ഒടുക്കം - news updates

ഭാര്യക്ക് തീവ്രവാദ ബന്ധമെന്ന ഭര്‍ത്താവിന്‍റെ പരാതി അടിസ്ഥാന രഹിതമെന്ന് പൊലീസ്. വ്യാജ പരാതി നല്‍കിയത് ഭാര്യ വിവാഹമോചനത്തിന് വിസമ്മതിച്ചതോടെ. ഭാര്യക്കെതിരെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കണമെന്നായിരുന്നു പരാതി.

UP man accuses spouse of being terrorist to get divorce  ഭാര്യയുടെ 21 ലക്ഷം രൂപ തട്ടി  ഭാര്യക്ക് തീവ്രവാദ ബന്ധമെന്ന് പരാതി  വ്യാജ പരാതി  ബുലന്ദ്ഷഹര്‍  സിറാജ് ബുലന്ദ്ഷഹര്‍ പൊലീസ്  news updates  latest news in UP
ഭാര്യക്ക് തീവ്രവാദ ബന്ധമെന്ന് പരാതി
author img

By

Published : Jul 28, 2023, 10:28 PM IST

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ ഭാര്യക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപിച്ച് യുവാവ് നല്‍കിയ പരാതി അടിസ്ഥാന രഹിതമെന്ന് പൊലീസ്. ബുലന്ദ്ഷഹറില്‍ താമസിക്കുന്ന സിറാജ് അലിയാണ് ഭാര്യ ഹസീന വാഡിയയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. വ്യാഴാഴ്‌ചയാണ് (ജൂലൈ 27) പരാതിയുമായി സിറാജ് ബുലന്ദ്ഷഹര്‍ പൊലീസ് സ്റ്റേഷനിലെത്തിയത്.

പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പൊലീസ് പരാതി വ്യാജമാണെന്ന് കണ്ടെത്തി. ഭാര്യയുടെ പക്കലുള്ള പണം തട്ടിയതിന് പിന്നാലെ വിവാഹമോചനം തേടിയപ്പോള്‍ ഭാര്യ വിസമ്മതം പ്രകടിപ്പിച്ചു. ഇതാണ് ഭാര്യക്കെതിരെ വ്യാജ പരാതി നല്‍കാന്‍ കാരണമെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.

സിറാജിന്‍റെ പരാതി: ഭാര്യയ്‌ക്ക് തീവ്രവാദികളുമായി ബന്ധമുണ്ടെന്നും തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും സിറാജ് പരാതിയില്‍ പറയുന്നു. മനീഷ, പൂജ എന്നീ പേരുകളില്‍ ഡല്‍ഹിയിലെ മേല്‍വിലാസം വച്ചുള്ള രണ്ട് ആധാര്‍ കാര്‍ഡുകളും ഹസീനയുടെ പക്കലുണ്ടെന്നും സിറാജ് പറഞ്ഞു. കൊൽക്കത്ത, പൂനെ, ഡൽഹി, നോയ്‌ഡ, ഡെറാഡൂൺ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഭീകര സംഘടനകളുമായി അടുത്ത് ബന്ധമുള്ള ഹസീനയ്‌ക്ക് നാല് മൊബൈല്‍ ഫോണുകളും ഉണ്ടെന്ന് സിറാജ് പറഞ്ഞു. ഭാര്യക്കെതിരെ കൃത്യമായ അന്വേഷണം നടത്തണമെന്നും അല്ലെങ്കില്‍ രാജ്യത്തിന് ദോഷം വരുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടുമെന്നും സിറാജ് പരാതിയില്‍ വ്യക്തമാക്കി.

ആരോപണങ്ങളില്‍ അന്വേഷണം കടുപ്പിച്ച് പൊലീസ്: സിറാജിന്‍റെ ആരോപണത്തിലെ ഗൗരവം കണക്കിലെടുത്ത് എസ്‌എസ്‌പി കലാനിധി നൈതാനി ഉടന്‍ തന്നെ അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍ അന്വേഷണത്തിനൊടുവിലാണ് സംഭവത്തില്‍ അന്വേഷണ സംഘത്തിന് യാഥാര്‍ഥ്യം ബോധ്യപ്പെട്ടത്. ഭാര്യയില്‍ നിന്നും വിവാഹ മോചനം ആഗ്രഹിച്ചിട്ടും ലഭിക്കാത്തതിനെ തുടര്‍ന്നാണ് സിറാജ് പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്.

ഹസീന മുന്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതിന് ശേഷമാണ് സിറാജുമായുള്ള വിവാഹമുണ്ടായത്. ആദ്യ വിവാഹത്തില്‍ ഹസീനയ്‌ക്ക് 12 വയസുള്ള മകളുണ്ട്. വിവാഹമോചന സമയത്ത് ഹസീനയ്‌ക്ക് ഭര്‍ത്താവില്‍ നിന്നും ലഭിച്ച ജീവനാംശ തുക സിറാജാണ് ചെലവഴിച്ചിരുന്നത്. എന്നാല്‍ ഈ തുക തീര്‍ന്നതോടെയാണ് സിറാജ് ഭാര്യയുമായി വേര്‍പിരിയാന്‍ തീരുമാനിച്ചത്. വിവാഹ മോചനത്തിന് ഹസീന സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് സിറാജ് വ്യാജ ആരോപണങ്ങള്‍ ചമച്ച് പരാതിയുമായെത്തിയത്. നേരത്തെ ഡല്‍ഹിയിലായിരുന്നു ഹസീനയും സിറാജും താമസിച്ചിരുന്നത്.

ഡല്‍ഹിയിലും സിറാജ് ഇത്തരത്തില്‍ വ്യാജ ആരോപണങ്ങളുമായി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഭര്‍ത്താവ് തനിക്കതിരെ വ്യാജ ആരോപണങ്ങള്‍ ചമച്ച് കേസ് നല്‍കിയെന്ന് ചൂണ്ടിക്കാട്ടി നേരത്തെ ഹസീന ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. സംഭവത്തില്‍ അന്വേഷണം നടത്തി സിറാജിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സിവിൽ ലൈൻ ഡിവിഷണൽ ഓഫിസർ അശോക് കുമാർ സിങ് പറഞ്ഞു.

സിറാജ്-ഹസീന വിവാഹം: വിവാഹമോചിതയായ ഹസീനയെ ഫേസ്‌ബുക്കിലൂടെയാണ് സിറാജ് പരിചയപ്പെട്ടത്. ദിവസവും ഫേസ്‌ബുക്കിലൂടെ ചാറ്റ് ചെയ്‌ത ഇരുവരും ഒടുക്കം പ്രണയത്തിലാകുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചു. ഹസീന വിവാഹ മോചിതയാണെന്നും ഒരു മകളുണ്ടെന്നും അറിഞ്ഞ് കൊണ്ട് തന്നെയാണ് സിറാജ് ഹസീനയെ വിവാഹം കഴിക്കാനൊരുങ്ങിയത്. 2021 മെയ്‌ 14നാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് പിന്നാലെ ക്വാസിയിലെ നഗ്ല പട്‌വാരിയില്‍ ഇരുവരും താമസം തുടങ്ങി. വിവാഹിതരായി കുറച്ച് നാളുകള്‍ ഒരുമിച്ച് കഴിഞ്ഞ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായി. അതിനിടെ ഹസീനയ്‌ക്ക് മുന്‍ ഭര്‍ത്താവില്‍ നിന്നും ജീവനാംശം ലഭിച്ച 21 ലക്ഷം രൂപ സിറാജ് ചെലവഴിക്കുകയും ചെയ്‌തു. ഹസീനയുടെ പക്കലുള്ള പണം തീര്‍ന്നതാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നത്തിനും വ്യാജ പരാതിക്കും കാരണമായതെന്ന് പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.