ലഖ്‌നൗ: സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിൽ കൊവിഡ് വാക്‌സിനേഷൻ സ്വീകരിക്കുന്നതിൽ ജനങ്ങളെ പ്രേത്സാഹിപ്പിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സംസ്ഥാന ഗവർണർ ആനന്ദിബെൻ പട്ടേലും പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി നടത്തിയ യോഗത്തിലായിരുന്നു നിർദേശം മുന്നോട്ട് വെച്ചത്. വീഡിയോ കോൺഫറൻസ് വഴിയായിരുന്നു യോഗം നടന്നത്.
ശുദ്ധമായ കുടിവെള്ളം, സീവേജ് മാനേജ്മെന്‍റ്, റോഡ്, ഓടകളുടെ പുനരുദ്ധാരണം എന്നിവ ഉറപ്പുവരുത്തണമെന്നും സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. കൊവിഡ് മുക്തനായതിന് ശേഷം കൊവിഡ് മാനേജ്‌മെന്‍റ് പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നിട്ടിറങ്ങിയെന്നും വാക്‌സിനേഷനായി അദ്ദേഹം ആളുകളെ പ്രോത്സാഹിപ്പിക്കുന്നതും അഭിനന്ദാർഹമാണെന്നും ഗവർണർ ആനന്ദി ബെൻ പട്ടേൽ പറഞ്ഞു.
കുട്ടികളിൽ കൊവിഡ് പിടിപെടാനുള്ള സാഹചര്യം കണക്കിലെടുത്ത് അമ്മമാരിൽ ബോധവൽക്കരണം നടത്തുന്നത് അടക്കമുള്ളവക്കായി നടപടിയെടുക്കണം. കൊവിഡ് രണ്ടാം തരംഗത്തിൽ സർക്കാരിന് സംഭാവനകൾ നൽകിയ എല്ലാവരെയും മുഖ്യമന്ത്രി ആശംസിച്ചു. കൊവിഡ് മൂന്നാം തരംഗം കണക്കിലെടുത്ത് അതിന് മുന്നോടിയായി നടപടികൾ കണക്കിലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമ പ്രദേശങ്ങളിൽ കുറഞ്ഞ നിലയിൽ ഒരു സിഎച്ച്സി, പിഎച്ച്സി, സബ് സെന്‍റർ, ഹെൽത്ത് ആന്‍റ് വെൽനെസ്സ് സെന്‍റർ എന്നിവ ഉറപ്പാക്കണമെന്നും ഇതിനായി പോർട്ടൽ നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
READ MORE: മൂന്നാം തരംഗത്തിന് മുന്‍പ് മുതിർന്നവർക്ക് വാക്സിനേഷന്‍ ലഭ്യമാക്കും: യോഗി ആദിത്യനാഥ്