ലഖ്നൗ: കൊവിഡ് ബാധിതനായ ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊവിഡ് ബാധിതനായി വീട്ടില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. എന്നാല്‍ ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ദിനേശ് ശര്‍മ ട്വിറ്ററില്‍ കുറിച്ചു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ശക്തമായ നേതൃത്വത്തിൽ കൊറോണയ്‌ക്കെതിരായ യുദ്ധത്തില്‍ സംസ്ഥാനം വിജയിക്കുമെന്നും ദൈവ കൃപയാൽ ഉത്തർപ്രദേശ് ജനതയെ അതേ ഊർജ്ജത്തോടെ വീണ്ടും സേവിക്കാൻ തനിക്ക് കഴിയുമെന്നും ശർമ്മ ട്വീറ്റ് ചെയ്തു. ഏപ്രിൽ 14 ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം ഉത്തർപ്രദേശിൽ കൊവിഡ് കേസുകൾ വർദ്ധിച്ച സാഹചര്യത്തിൽ വാരാന്ത്യ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തി.