ETV Bharat / bharat

പൊലീസ് പിടിച്ച മദ്യം കാണാനില്ല; എലികളെ പഴിചാരി ഉദ്യോഗസ്ഥർ - മദ്യം കാണാനില്ല

സംഭവത്തിൽ എസ്എച്ച്ഒ ഇന്ദ്രേഷ്‌പാൽ സിംഗ്, ഗുമസ്‌തൻ റിഷാൽ സിംഗ് എന്നിവർക്കെതിരെ കേസ്.

UP cops blame rats  rats drink alchohol  rats were to blame for the destruction of the cartons  Etah rats drink alchohol  പൊലീസ് പിടിച്ചെടുത്ത മദ്യം കാണാനില്ല  പൊലീസ് പിടിച്ചെടുത്ത മദ്യം  മദ്യം കാണാനില്ല  എലികളെ പഴിചാരി ഉദ്യോഗസ്ഥർ
പൊലീസ് പിടിച്ചെടുത്ത മദ്യം കാണാനില്ല; എലികളെ പഴിചാരി ഉദ്യോഗസ്ഥർ
author img

By

Published : Mar 30, 2021, 9:34 PM IST

ലഖ്‌നൗ: പിടിച്ചെടുത്ത 1,452 പെട്ടി മദ്യം കാണാതായതായി ഉത്തർപ്രദേശ് പൊലീസ്. അതേസമയം, എലികൾ മദ്യക്കുപ്പികൾ നശിപ്പിച്ച് മദ്യം നഷ്‌ടമാക്കിയെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ വാദം. 239 മദ്യക്കുപ്പികൾ എലികൾ നശിപ്പിച്ചെന്നാണ് ഔദ്യോഗിക രേഖകളിൽ പരാമർശിക്കുന്നതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. എന്നാൽ ഇത് സ്വീകാര്യമല്ലെന്നും തെറ്റ് മറച്ചുവെക്കാനായി ചെയ്‌തതാവാമെന്നും അദ്ദേഹം വിശദീകരിച്ചു.

സംഭവത്തിൽ സ്റ്റേഷനിലെ എസ്എച്ച്ഒ ഇന്ദ്രേഷ്‌പാൽ സിംഗ്, ഗുമസ്‌തൻ റിഷാൽ സിംഗ് എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരുടെ പേരിൽ സമൻസ് അയച്ചിട്ടും സംഭവത്തെക്കുറിച്ച് വിശദീകരണം നൽകാൻ ഇരുവരും തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പിടിച്ചെടുത്ത മദ്യം എവിടെപ്പോയെന്ന് കണ്ടെത്താൻ ശ്രമം തുടരുകയാണെന്ന് കേസ് അന്വേഷിക്കുന്ന അലിഗഡിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥൻ വികാസ് കുമാർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.