അയോധ്യ: ഛത്തീസ്ഗഡിലെ നക്സല്‍ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഹെഡ്കോണ്‍സ്റ്റബിള്‍ രാജ്കുമാര്‍ യാദവിന്‍റെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യ മേയര്‍ ഋഷികേശ് ഉപാധ്യായയാണ് ഇക്കാര്യം അറിയിച്ചത്. രാജ്കുമാറിന്‍റെ കുടുംബത്തിലെ ഒരംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ആ പ്രദേശത്തെ ഒരു റോഡിന് ജവാന്‍റെ പേര് നല്‍കുമെന്നും ഋഷികേശ് അറിയിച്ചു.
ഛത്തീസ്ഗഡിലെ ബിജാപുർ ജില്ലയിലെ വനത്തിൽ മാവോയിസ്റ്റുകളുമായി നടത്തിയ ഏറ്റുമുട്ടലിൽ 22 സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. 31 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ സേനയുടെ പ്രവര്‍ത്തന പരാജയമില്ലെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും ഛത്തീസ്ഗഡിലെ സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സ് ഡയറക്ടര്‍ കുല്‍ദീപ് സിങ് അറിയിച്ചു. ഏതാണ്ട് മുപ്പതോളം നക്സലുകള്‍ കൊല്ലപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.