ETV Bharat / bharat

UP Assembly Election | '5 വര്‍ഷം ഭരിച്ചത് ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍' ; എന്‍.ഡി.എ വീണ്ടും 300 ലേറെ സീറ്റ് നേടുമെന്ന് നദ്ദ

UP Assembly Election | ഉത്തർപ്രദേശില്‍ അഞ്ച് വര്‍ഷം കൊണ്ട് നിയമവാഴ്‌ച നടപ്പിലായെന്ന് ജെ.പി നദ്ദ

UP Assembly Election  BJP led alliance to contest 403 seats in UP  യുപിയില്‍ മുഴുവന്‍ സീറ്റുകളിലും മത്സരിക്കാന്‍ തയ്യാറെടുത്ത് എന്‍.ഡി.എ  യുപിയില്‍ 403 സീറ്റിലും മത്സരിക്കാന്‍ ബി.ജെ.പി  ന്യൂഡൽഹി ഇന്നത്തെ വാര്‍ത്ത  യുപിയിലെ നിയമസഭ തെരഞ്ഞെടുപ്പ്
UP Assembly Election | മുഴുവന്‍ സീറ്റുകളിലും മത്സരിക്കാന്‍ തയ്യാറെടുത്ത് എന്‍.ഡി.എ
author img

By

Published : Jan 19, 2022, 10:20 PM IST

ന്യൂഡൽഹി : യു.പിയിൽ ഇത്തവണയും 300 ലധികം സീറ്റുകളില്‍ എന്‍.ഡി.എ നേട്ടം കൊയ്യുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. ഡൽഹിയിൽ ബുധനാഴ്ച ചേര്‍ന്ന എന്‍.ഡി.എ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയ്‌ക്ക് ശേഷം ട്വിറ്ററിലൂടെയാണ് അദ്ദേഹം അവകാശവാദം ഉന്നയിച്ചത്. യോഗി സര്‍ക്കാര്‍ സംസ്ഥാനത്ത് നടത്തിയ വികസന പ്രവര്‍ത്തനങ്ങളെ അദ്ദേഹം യോഗത്തില്‍ പ്രശംസിച്ചു.

ഉത്തർപ്രദേശില്‍ 'ഇരട്ട എഞ്ചിനു'ള്ള സര്‍ക്കാരാണ് ഭരിച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ വിവിധ മേഖലകളിൽ വികസനം സാധ്യമായി. അഞ്ച് വർഷം മുന്‍പ് കുടിയേറ്റവും ഗുണ്ടായിസവും തട്ടിക്കൊണ്ടുപോകലും മാഫിയകളുടെ വിളയാട്ടവും അരങ്ങുവാണ ഇടമായിരുന്നു യു.പി. എന്നാല്‍ ഇന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഇടപെടലിന്‍റെ ഫലമായി സംസ്ഥാനത്ത് നിയമവാഴ്‌ച തിരിച്ചെത്തിയെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ALSO READ: നടപ്പാലം വെള്ളമെടുത്തു ; സ്‌കൂളിലേക്കുള്ള പാലം സ്വന്തമായി നിർമിച്ച് കുരുന്നുകൾ

ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ ആകെ സീറ്റായ 403 ലും ബി.ജെ.പിയും അപ്‌നാദളും നിഷാദ് പാർട്ടിയും ചേര്‍ന്ന് മത്സരിക്കും. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, അനുരാഗ് താക്കൂർ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, അപ്‌നാദള്‍ നേതാവ് അനുപ്രിയ പട്ടേല്‍, നിഷാദ് പാർട്ടി നേതാവ് സഞ്ജയ് നിഷാദ് തുടങ്ങിയ പ്രമുഖ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. ഫെബ്രുവരി 10 നാണ് സംസ്ഥാനത്ത് ഘട്ടം ഘട്ടമായുള്ള തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.