ETV Bharat / bharat

ആംബുലൻസ് ബൈക്കിനെ ഇടിച്ചിട്ടു: യാത്രികരുടെ പുറത്തുകൂടി വാഹനം കയറ്റിയിറക്കി, കാഴ്ചക്കാരായി നാട്ടുകാര്‍ - യുവാവിന് മുകളിലൂടെ വാഹനം കയറ്റിയിറക്കി

നാട്ടുകാർ ആശുപത്രിയിലെത്തിക്കാൻ മടിച്ചതോടെ അരമണിക്കൂറോളമാണ് യുവാക്കള്‍ റോഡിൽ കിടന്നത്

ambulance driver forcefully runs over a youth  up latest news  up road accident  യുവാവിന് മുകളിലൂടെ വാഹനം കയറ്റിയിറക്കി  ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് അപകടം
യുവാവിന് മുകളിലൂടെ ആംബുലൻസ് കയറ്റി ഇറക്കി ഡ്രൈവർ
author img

By

Published : May 14, 2022, 10:14 PM IST

ലക്‌നൗ: യുവാവിന്‍റെ പുറത്തുകൂടി ആംബുലൻസ് വാൻ കയറ്റിയിറക്കി ഡ്രൈവർ. യുപിയിലെ അംബേദ്‌കർ നഗറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് യുവാക്കളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

യുവാവിന് മുകളിലൂടെ ആംബുലൻസ് കയറ്റി ഇറക്കി ഡ്രൈവർ

രോഗിയുമായി വന്ന ആംബുലൻസ് അംബേദ്‌കർ നഗറിന് സമീപത്തുവച്ചാണ് ഇരുചക്ര വാഹനവുമായി കൂട്ടിയിടിച്ചത്. തെറിച്ചുവീണ യുവാക്കളിൽ ഒരാള്‍ ആംബുലൻസിന്‍റെ ചക്രത്തിനിടയിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് യുവാവിനെയും വലിച്ചുകൊണ്ട് ഡ്രൈവർ ആംബുലൻസ് മുന്നോട്ടെടുത്തു.

അൽപം മുന്നോട്ട് നീങ്ങിയ ശേഷം വാഹനം നിർത്തിയ ഡ്രൈവർ യുവാവിന്‍റെ മുകളിലൂടെ വീണ്ടും വാഹനം കയറ്റിയിറക്കി. തുടർന്ന് ആംബുലസിൽ നിന്നിറങ്ങിയ ഡ്രൈവറുടെ സഹായി യുവാവിനെ റോഡിന്‍റെ വശത്തേക്ക് വലിച്ചിട്ടു. നാട്ടുകാർ തിരിഞ്ഞു നോക്കാതായതോടെ അരമണിക്കൂറോളമാണ് യുവാക്കള്‍ റോഡിൽ കിടന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.