ETV Bharat / bharat

യാത്രക്കാരുടെ അനിയന്ത്രിത പെരുമാറ്റം അംഗീകരിക്കാനാവില്ല; കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ - മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

Jyotiraditya Scindia on unruly passenger behaviour in Flights: ഇൻഡിഗോ വിമാനത്തിലെ പൈലറ്റിനെ യാത്രക്കാരൻ മർദിച്ചതിന് പിന്നാലെ, യാത്രക്കാരുടെ അനിയന്ത്രിതമായ പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. മൂടൽമഞ്ഞുമായി ബന്ധപ്പെട്ട പ്രതിസന്ധി കുറയ്‌ക്കുന്നതിന് ഉദ്യോഗസ്ഥർ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി.

CIVIL AVIATION MINISTER  INDIGO FLIGHT DELHI AIRPORT  മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ  ഇൻഡിഗോ വിമാനം ആക്രമണം
Jyotiraditya Scindia
author img

By ETV Bharat Kerala Team

Published : Jan 15, 2024, 7:51 PM IST

ന്യൂഡൽഹി: യാത്രക്കാരുടെ അനിയന്ത്രിതമായ പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. വിമാനം വൈകുന്നത് സംബന്ധിച്ച് അറിയിപ്പ് നൽകുന്നതിനിടെ ഇൻഡിഗോ പൈലറ്റിനെ യാത്രക്കാരൻ മർദിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം (Unruly passenger behaviour unacceptable says minister Jyotiraditya Scindia). ഞായറാഴ്‌ചയാണ് ഡൽഹി വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിലെ പൈലറ്റിനെ യാത്രക്കാരൻ മർദിച്ചത്.

  • Yesterday, Delhi witnessed unprecedented fog wherein visibility fluctuated for several hours, and at times, dropped to zero between 5 AM to 9 AM.

    The authorities, therefore, were compelled to enforce a shut-down of operations for some time even on CAT III runways (CAT III…

    — Jyotiraditya M. Scindia (@JM_Scindia) January 15, 2024 " class="align-text-top noRightClick twitterSection" data=" ">

മൂടൽമഞ്ഞിനെ തുടർന്ന് സർവീസ് നടത്തുന്നതിൽ കാലതാമസം നേരിട്ടിരുന്നു. തുടർന്ന് വിമാനം വൈകുമെന്ന് അറിയിപ്പ് നല്‍കുന്നതിനിടെ പൈലറ്റിനെ യുവാവ് കയ്യേറ്റം ചെയ്യുകയായിരുന്നു. അതേസമയം മൂടൽമഞ്ഞുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഉദ്യോഗസ്ഥർ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. എക്‌സിലൂടെ ആയിരുന്നു മന്ത്രിയുടെ പ്രതികരണം.

ഇടതൂർന്ന മൂടൽമഞ്ഞ് ഉത്തരേന്ത്യയിലെ, പ്രത്യേകിച്ച് ഡൽഹിയിലെ വിവിധ വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങളെ ഞായറാഴ്‌ച സാരമായാണ് ബാധിച്ചത്. തൽഫലമായി പല വിമാനങ്ങളും വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്‌തു. ചില വിമാനങ്ങൾ വൈകാനും ഇത് കാരണമായി.

എന്നാൽ യാത്രക്കാർ ജീവനക്കാർക്കുനേരെ അനിയന്ത്രിതമായി പെരുമാറുന്ന സംഭവങ്ങൾ അംഗീകരിക്കാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കി. നിലവിലുള്ള നിയമ വ്യവസ്ഥകൾക്ക് അനുസൃതമായി ഇവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹി അഭൂതപൂർവമായ മൂടൽമഞ്ഞിനാണ് ഞായറാഴ്‌ച സാക്ഷ്യം വഹിച്ചതെന്ന് കേന്ദ്രമന്ത്രി സിന്ധ്യ പറയുന്നു. മണിക്കൂറുകളോളമാണ് ദൃശ്യപരതയിൽ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെട്ടത്. രാവിലെ 5 മുതൽ രാവിലെ 9 വരെ വിസിബിലിറ്റി പൂജ്യത്തിലേക്ക് താഴുകയും ചെയ്‌തതായാണ് റിപ്പോർട്ടുകൾ.

'CAT III റൺവേകളിൽപ്പോലും (CAT III റൺവേകൾക്ക് സീറോ-വിസിബിലിറ്റി പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാൻ കഴിയില്ല) കുറച്ച് സമയത്തേക്ക് ഓപ്പറേഷൻ അവസാനിപ്പിക്കാൻ അധികാരികൾ നിർബന്ധിതരായി. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനം എടുത്തത്, ഇത് വ്യോമയാന വ്യവസ്ഥയിലെ എല്ലാവരുടെയും മുൻ‌ഗണനയായി തുടരുന്നു' മന്ത്രി പറഞ്ഞു.

സമീപഭാവിയിൽ സ്ഥിതി ലഘൂകരിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 'ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് (Directorate General of Civil Aviation) വേണ്ടി CAT III- പ്രാപ്‌തമാക്കിയ 4-ാം റൺവേ (നിലവിലുള്ള CAT III- പ്രാപ്‌തമാക്കിയ റൺവേയ്‌ക്ക് പുറമേ) പ്രവർത്തനക്ഷമമാക്കാൻ ഡൽഹി വിമാനത്താവളത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടാതെ പ്രതികൂല കാലാവസ്ഥയെ തുടർന്നുള്ള ഫ്ലൈറ്റ് റദ്ദാക്കലും കാലതാമസവും മൂലമുള്ള അസ്വാസ്ഥ്യങ്ങൾ കുറയ്‌ക്കുന്നതിനും യാത്രക്കാരുടെ മികച്ച ആശയവിനിമയത്തിനും സൗകര്യത്തിനും വേണ്ടി എയർലൈനുകൾക്കായി ഡിജിസിഎ ഒരു എസ്‌ഒപി (Standard Operating Procedures - SOP) പുറപ്പെടുവിക്കും'- കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു.

അതേസമയം ഫ്ലൈറ്റുകളുടെ കാലതാമസത്തെ കുറിച്ചും ഡൽഹി വിമാനത്താവളത്തിലെ പ്രവർത്തനങ്ങളെ കുറിച്ചും നിരവധി യാത്രക്കാരാണ് തിങ്കളാഴ്‌ച എക്‌സിൽ പോസ്റ്റ് ചെയ്‌തത്. ഇതിനിടെ ഇൻഡിഗോ പൈലറ്റിനെ മർദിച്ച യാത്രക്കാരനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു. എയർലൈൻ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. സംഭവത്തിന് പിന്നാലെ വിമാനക്കമ്പനി യാത്രക്കാരനെ നോ ഫ്ലയർ ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്‌തിരുന്നു.

ALSO READ: മൂടല്‍ മഞ്ഞ്, വിമാനം വൈകുമെന്ന് പ്രഖ്യാപനം; പിന്നാലെ പൈലറ്റിനെ മര്‍ദിച്ച് യാത്രികന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.