ന്യൂഡൽഹി: അസംഘടിത തൊഴിലാളികളെ സംബന്ധിച്ചുള്ള രേഖകള്‍ തയ്യാറാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിനു സംഭവിച്ച വീഴ്ചയ്ക്കെതിരെ സുപ്രീംകോടതി. ദേശീയതലത്തില്‍ ഇതുമായി ബന്ധപ്പെട്ടുള്ള വിവരശേഖരണത്തിന് നല്‍കിയ സമയത്തിനുള്ളില്‍ ഉദ്യോഗസ്ഥരെ കൊണ്ട് സര്‍ക്കാരിന് ഒന്നും ചെയ്യിപ്പിക്കാനാവാത്തതില്‍ കോടതി നിരാശ പ്രകടിപ്പിച്ചു.
പദ്ധതിയ്ക്കായി അനുവദിച്ച കാലാവധിയായ, കഴിഞ്ഞ ഒക്ടോബർ മുതൽ ഉദ്യോഗസ്ഥര്‍ക്ക് ഒന്നും ചെയ്യാനായില്ല. രാജ്യവ്യാപകമായി ഒരു സർവേ നടത്തുന്നില്ല. ഇത് ഒരു ഡാറ്റാബേസ് മാത്രമാണ്. അതിനാല്‍ കൂടുതൽ സമയം ആവശ്യമില്ലെന്നും കോടതി പറഞ്ഞു. അതേസമയം, വിഷയവുമായി ബന്ധപ്പെട്ട സോഫ്‌റ്റ് വെയര്‍ വികസിപ്പിക്കുന്നതിന് ഏകദേശം നാലു മാസം കൂടി വേണ്ടിവരുമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.
"റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കായി എന്തു ചെയ്യും"
പകർച്ചവ്യാധി സമയത്ത് കുടിയേറ്റ തൊഴിലാളികളുടെ ദുരിതങ്ങള്‍ സംബന്ധിച്ചുള്ള കേസ് ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് എം.ആർ ഷാ എന്നിവരടങ്ങിയ ബെഞ്ച് സ്വീകരിച്ചു. റേഷൻ കാർഡുകളില്ലാത്ത തൊഴിലാളികള്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ എന്താണ് ചെയ്യുന്നതെന്നും അസംഘടിത കുടിയേറ്റ തൊഴിലാളികള്‍ക്കു വേണ്ടി സംസ്ഥാനങ്ങൾക്ക് പ്രത്യേകിച്ച് പദ്ധതികളില്ലായെന്നും കോടതി സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു.
റേഷൻ കാർഡുകൾ ഇല്ലാത്തവർക്ക് പ്രധാൻമന്ത്രി ഗരിബ് കല്യാൺ പദ്ധതിയിലൂടെ പ്രയോജനം ലഭിക്കാന്‍ താൽക്കാലികമായി എന്തെങ്കിലും ചെയ്യാന്‍ കഴിയുമോയെന്നും കോടതി, കേന്ദ്ര സര്‍ക്കാരിനോടു ചോദിച്ചു.
ALSO READ: മുകുള്‍ റോയ് വീണ്ടും തൃണമൂല്‍ കോണ്‍ഗ്രസില്‍; പിതാവിനെ പിന്തുടര്‍ന്ന് മകനും