ബെംഗളൂരു: കൊവിഡ് ബാധിച്ച് മാതാപിതാക്കൾ നഷ്‌ടപ്പെട്ട വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യമാക്കി മൈസൂർ സർവകലാശാല. ഓൺലൈൻ സിൻഡിക്കേറ്റ് യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനം എടുത്തതായി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.ജി.ഹേമന്ത് കുമാർ അറിയിച്ചു.
Also Read:കൊവാക്സിൻ വിതരണത്തിന് നാല് മാസത്തെ കാലതാമസമെന്ന് ഭാരത് ബയോടെക്
കൂടാതെ സർവകലാശാലയ്ക്ക് കീഴിലുള്ള ഡിഗ്രി കോളജുകൾ, മഹാരാജ കോളജ്, യുവരാജ കോളജ്, യൂണിവേഴ്സിറ്റി ഈവനിങ് കോളജ്, ഫൈൻ ആർട്‌സ് കോളജ് എന്നിവടങ്ങളിൽ ഇത്തരം വിദ്യാർഥികൾക്ക് 5 സീറ്റുകൾ വീതം സംവരണം ചെയ്യാനും പോസ്റ്റ് ഗ്രാജുവേഷൻ സെന്‍ററുകളിൽ മൂന്ന് സീറ്റുകൾ വീതം സംവരണം ചെയ്യാനും സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമായി.