ന്യൂഡൽഹി: ഡിജിറ്റല്‍ ഫ്ലാറ്റ്‌ഫോമുകളില്‍ സുരക്ഷ ഉറപ്പാക്കാനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ വികസിപ്പിക്കുമെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഇന്‍റര്‍നെറ്റ് ഗവേണേഴ്‌സ് ഫോറം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ (Union Minister Rajeev Chandrasekhar).
ഇന്നത്തെ ലോകം ഇന്‍റര്‍നെറ്റുമായും മറ്റ് സാങ്കേതിക വിദ്യകളുമായി അടുത്ത് ഇടപഴകുന്നതാണ്. അതുകൊണ്ട് തന്നെ ഇന്‍റര്‍നെറ്റിലൂടെ നിരവധി പ്രയാസങ്ങളും നേരിടേണ്ടി വരുന്നുണ്ട്. എന്നാല്‍ ഇത്തരം പ്ലാറ്റ്‌ഫോമുകളില്‍ സുരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. അതുകൊണ്ട് തന്നെ 2021 മുതല്‍ ഇത്തരം സംഭവങ്ങള്‍ക്ക് തടയിടാന്‍ സര്‍ക്കാര്‍ പുതിയ സംവിധാനങ്ങള്‍ ക്രമീകരിച്ച് കൊണ്ടിരിക്കുകയാണ് (Govt creating frameworks For Protections In Digital Platforms).
ഈ പ്രവര്‍ത്തി കൂടുതല്‍ ഊര്‍ജിതമായി തുടരുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. 1.2 ബില്യണ്‍ വരുന്ന ഇന്ത്യക്കാര്‍ക്കും ഇന്‍റര്‍നെറ്റ് സുരക്ഷിതവും വിശ്വാസനീയവുമാണെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. അത്തരമൊരു രീതിയിലേക്ക് തങ്ങളും മാറുകയാണെന്നും കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇന്ത്യയില്‍ നടപ്പിലാക്കുന്ന ഇത്തരം രീതി മറ്റ് ജനാധിപത്യ രാജ്യങ്ങളിലും നടപ്പിലാക്കി വരുന്നുണ്ട്.
ഡീപ്‌ഫേക്ക് വിഷയങ്ങളിലും മന്ത്രി പ്രതികരിച്ചു. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് നടക്കുന്ന തട്ടിപ്പുകള്‍ അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാണിച്ചിരുന്നുവെന്നും അത്തരം സംഭവങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു (AI Technology).
എഐ സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യപ്പെടുന്ന ഇത്തരം സംഭവങ്ങള്‍ ഉടനടി പരിഹാരം കാണേണ്ട വെല്ലുവിളികള്‍ തന്നെയാണ്. ഇത്തരം സംഭവങ്ങള്‍ക്ക് തടയിടാന്‍ ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ലെജിസ്ളേറ്റീവ്, ഐടി നിയമങ്ങൾ എന്നിവ പ്രകാരമാണ് ഇന്‍റര്‍നെറ്റ് പ്ലാറ്റ്‌ഫോമുകളില്‍ സുരക്ഷ സംവിധാനങ്ങള്‍ സജ്ജീകരിക്കുന്നത്. ഇൻറർനെറ്റിനെ നിയന്ത്രിക്കാനും നവീകരണത്തെ പ്രോത്സാഹിപ്പിക്കാനും ഉപഭോക്താക്കളെ സംരക്ഷിക്കാനുമായി മൾട്ടി-സ്റ്റേക്ക്‌ഹോൾഡറിന്‍റെ പങ്കാളിത്തത്തിലാണ് സംവിധാനങ്ങള്‍ വികസിപ്പിക്കുന്നത് (Deepfake Video Issues).
ഇന്‍റര്‍നെറ്റിന്‍റെ കാര്യത്തിൽ ഇന്ത്യ അതിവേഗ വളര്‍ച്ചയിലാണ്. 850 ദശലക്ഷം ഓൺലൈൻ ഇന്ത്യക്കാരാണ് ഇന്ന് ആഗോള ഇന്‍റര്‍നെറ്റില്‍ കണക്‌റ്റ് ചെയ്‌തിരിക്കുന്നത്. ആഗോള ഇന്‍റര്‍നെറ്റ് ഉപഭോക്താക്കളായ ഇന്ത്യക്കാരുടെ എണ്ണം 1.3 ബില്യൺ ആയി ഉയരുമെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യയുടെ ഉപഭോക്താക്കൾക്ക് ഇന്‍റര്‍നെറ്റ് പ്ലാറ്റ്‌ഫോമുകളില്‍ കൂടുതല്‍ സുരക്ഷിതത്വം നല്‍കും. സുരക്ഷയും വിശ്വാസവും ഉറപ്പു വരുത്തേണ്ടത് സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു (Prime Minister Narendra Modi).