ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി പി.ആർ കുമരമംഗലത്തിന്‍റെ ഭാര്യയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഡൽഹിയിലെ വസതിയിലാണ് കിറ്റി കുമാരമംഗലത്തെ(67) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മോഷണശ്രമത്തിനിടെ തലയണകൊണ്ട് ശ്വാസം മുട്ടിച്ചാണ് കൊലപാതകമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
also read:കേന്ദ്രമന്ത്രിസഭ പുനഃസംഘടന ഇന്നുണ്ടായേക്കും
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്യുകയും മറ്റു രണ്ട് പേർക്കായുള്ള തെരച്ചിൽ ആരംഭിക്കുകയും ചെയ്‌തതായി പൊലീസ് അറിയിച്ചു. സുപ്രീം കോടതി അഭിഭാഷകയായിരുന്നു കിറ്റി കുമരമംഗലം. തമിഴ്‌നാട് തിരിച്ചിറപ്പള്ളി സ്വദേശിയായ കുമരമംഗലം മുൻ കോൺഗ്രസ് നേതാവായിരുന്നു. പിന്നീടാണ് ബിജെപിയിൽ ചേർന്നത്.