ന്യൂഡൽഹി:റഷ്യൻ അധ്യക്ഷതയിൽ ബ്രിക്സ് ധനമന്ത്രിമാരും സെൻട്രൽ ബാങ്ക് ഗവർണർമാരും (എഫ്എംസിബിജി) മായുള്ള യോഗത്തിൽ പങ്കെടുത്ത് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ. 2020 ലെ ജി 20 സൗദി പ്രസിഡൻസിയുടെ ഫലങ്ങളെക്കുറിച്ചുള്ള ചർച്ചകൾ, സ്വകാര്യ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോം എന്നിവ യോഗത്തിന്‍റെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജി 20 ആക്ഷൻ പ്ളാൻ, ജി 20 ഡെബ്‌റ്റ് സർവീസ് സസ്‌പെൻഷൻ ഓർഗനൈസേഷൻ എന്നിവയിലൂടെ വളർന്നു വരുന്ന സമ്പദ് വ്യവസ്ഥയുടെ ആശങ്കകളിൽ ഉചിതമായി ഇടപെടാൻ സാധിച്ചുവെന്ന് ധനകാര്യ മന്ത്രി പറഞ്ഞു. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ നികുതി പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതിനായുള്ള അന്താരാഷ്ട്ര ശ്രമങ്ങളെക്കുറിച്ചും ധനകാര്യ മന്ത്രി സൂചിപ്പിച്ചു. പുതിയ വികസന ബാങ്കിന്‍റെ(എൻഡിബി) അംഗത്വ വിപുലീകരണവുമായി ബന്ധപ്പെട്ട് ബ്രിക്സ് ധനമന്ത്രിമാരും സെൻട്രൽ ബാങ്ക് ഗവർണർമാരും ചർച്ച നടത്തി. തുടർന്ന് എൻഡിബിയുടെ അംഗത്വം വർധിപ്പിക്കുന്നതിൽ ധനമന്ത്രി പിന്തുണ അറിയിച്ചു.
ബ്രിക്സ് ധനമന്ത്രിമാരുടെ യോഗത്തിൽ കേന്ദ്ര മന്ത്രി നിർമല സീതാരാമൻ - ഇന്ത്യ
2020ലെ ജി 20 സൗദി പ്രസിഡൻസിയുടെ ഫലങ്ങളെക്കുറിച്ചുള്ള ചർച്ചകൾ, സ്വകാര്യ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോം എന്നിവയാണ് യോഗത്തിന്‍റെ അജണ്ട.