ഔറംഗബാദ് (മഹാരാഷ്‌ട്ര): കേന്ദ്രമന്ത്രി ഡോ. ഭഗവത് കരാഡിന്‍റെ ഓഫിസിന് നേരെ ആക്രമണം അഴിച്ചുവിട്ട് ബിജെപി ദേശീയ സെക്രട്ടറി പങ്കജ മുണ്ടെ അനുകൂലികൾ. പങ്കജ മുണ്ടെയ്‌ക്ക് രാജ്യസഭ, വിദാൻ പരിഷത്ത് തെരഞ്ഞെടുപ്പുകളിലേക്കുള്ള സീറ്റ് പാർട്ടി നിഷേധിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ചാണ് കേന്ദ്രമന്ത്രി ഡോ. ഭഗവത് കരാഡിന്‍റെ ഓഫിസിന് നേരെ മുണ്ടെ അനുകൂലികൾ ആക്രമണം നടത്തിയത്.
ഞായറാഴ്‌ച(ജൂണ്‍ 12) രാവിലെ പ്രതിപക്ഷ നേതാവ് പ്രവീൺ ദാരേക്കറുടെ വാഹനം പ്രതിഷേധക്കാർ തടയാൻ ശ്രമിച്ചിരുന്നു. കേന്ദ്രമന്ത്രിയുടെ ഓഫിസിന് നേരെ ആക്രമണം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്‌തു.