ETV Bharat / bharat

ബജറ്റ് അവതരണത്തിന് മുന്നോടിയായി രാഷ്‌ട്രപതി ഭവനിലെത്തി നിർമല സീതാരാമൻ - മോദി സർക്കാർ ബജറ്റ്

11 മണിയോടെ ധനകാര്യ മന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗം ആരംഭിക്കും. പൂർണമായും കടലാസ് രഹിത ബജറ്റാണ് അവതരിപ്പിക്കുക.

Union Finance Minister  Nirmala Sitharaman  Rashtrapati Bhavan  Union Budget 2022  ബജറ്റ് 2022  കേന്ദ്ര ബജറ്റ് 2022  ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ്  മോദി സർക്കാർ ബജറ്റ്  നിർമല സീതാരാമൻ രാഷ്‌ട്രപതി ഭവനിൽ
ബജറ്റ് അവതരണത്തിന് മുന്നോടിയായി രാഷ്‌ട്രപതി ഭവനിലെത്തി നിർമല സീതാരാമൻ
author img

By

Published : Feb 1, 2022, 10:11 AM IST

ന്യൂഡൽഹി: കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനകാര്യ മന്ത്രി നിർമല സീതാരാമൻ രാഷ്‌ട്രപതി ഭവനിലെത്തി. രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്‍റെ അനുമതി തേടുന്നതിനായാണ് നിർമല സീതാരാമൻ രാഷ്‌ട്രപതി ഭവനിലെത്തിയത്. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി, ഭഗവത് കരാദ് എന്നിവരും ധനകാര്യ മന്ത്രാലയത്തിലെത്തി.

  • Delhi: Union Finance Minister Nirmala Sitharaman leaves from the Ministry of Finance.

    She will present and read out the #Budget2022 at the Parliament through a tab, instead of the traditional 'bahi khata'. pic.twitter.com/Z3xgSvTXtW

    — ANI (@ANI) February 1, 2022 " class="align-text-top noRightClick twitterSection" data=" ">

11 മണിയോടെ ധനകാര്യ മന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗം ആരംഭിക്കും. കഴിഞ്ഞ തവണത്തെ പോലെ പൂർണമായും കടലാസ് രഹിത ബജറ്റാണ് ഇത്തവണയും അവതരിപ്പിക്കുക. 2022-23 സാമ്പത്തിക വർഷത്തേക്കുള്ള സർക്കാർ കണക്കാക്കിയ വരവു ചെലവുകളുടെ പ്രസ്‌താവന മന്ത്രി അവതരിപ്പിക്കും.

ലോക്‌സഭയിലെ ബജറ്റ് അവതരണം അവസാനിച്ച് ഒരു മണിക്കൂറിന് ശേഷം ധനമന്ത്രി രാജ്യസഭയിൽ ബജറ്റ് അവതരിപ്പിക്കും. 2003ലെ ഫിസ്‌ക്കൽ റെസ്‌പോൺസിബിലിറ്റി ആന്‍റ് ബജറ്റ് മാനേജ്‌മെന്‍റ് ആക്‌റ്റിന്‍റെ സെക്ഷൻ 3 (1) പ്രകാരമുള്ള മീഡിയം ടേം ഫിസ്‌ക്കൽ പോളിസി കം ഫിസ്‌ക്കൽ പോളിസി സ്‌ട്രാറ്റജി സ്‌റ്റേറ്റ്‌മെന്‍റ്, മാക്രോ ഇക്കണോമിക് ഫ്രെയിംവർക്ക് സ്‌റ്റേറ്റ്‌മെന്‍റ് എന്നിവയുടെ ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള ഓരോ പകർപ്പും മന്ത്രി മേശപ്പുറത്ത് വെക്കും.

വിലക്കയറ്റം നിയന്ത്രിക്കൽ, തൊഴിലവസരങ്ങൾ സൃഷ്‌ടിക്കൽ തുടങ്ങി കൊവിഡ് മൂലം തകർന്ന സാമ്പത്തിക വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമോ എന്നറിയാൻ സകല മേഖലകളിലുമുള്ള ജനങ്ങൾ ആകാംക്ഷയിലാണ്. ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിലെ നയപ്രഖ്യാപനങ്ങൾക്കും കൊവിഡ് കാലത്ത് പ്രാധാന്യമുണ്ട്.

ജനുവരി 31ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്‍റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് 2022-23 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് സമ്മേളനം ആരംഭിച്ചത്. ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യഭാഗം ജനുവരി 31 മുതൽ ഫെബ്രുവരി 11 വരെയും രണ്ടാം ഭാഗം മാർച്ച് 14 മുതൽ ഏപ്രിൽ 8 വരെയും നടക്കും.

Also Read: കേന്ദ്ര ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ വിവിധ മേഖലകള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.