ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്കിന് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ മന്ത്രി തന്നെയാണ് വിവരം അറിയിച്ചത്. താനുമായി അടുത്ത ദിവസങ്ങളിൽ സംഭർക്കത്തിൽ വന്നവരോട് നിരീക്ഷണത്തിൽ പോകണമെന്നും കൊവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ പ്രവർത്തനങ്ങള്‍ കൊവിഡ് മാർഗനിർദേശങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ മൂന്ന് ലക്ഷത്തിനടുത്ത് കൊവിഡ് കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2000ലധികം മരണങ്ങള്‍ കൊവിഡ് ബാധിച്ചാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,56,16,130 ആയി ഉയർന്നു. ഇതിൽ 21,57,538 പേർ ചികിത്സയിൽ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 1,67,457 പേർ കൂടി രോഗമുക്തരായതോടെ രാജ്യത്തെ ആകെ കൊവിഡ് മുക്തരായവരുടെ എണ്ണം 1,32,76,039 ആയി. 1,82,553 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.