ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭായോഗം ബുധനാഴ്ച രാവിലെ 11 മണിയ്‌ക്ക് ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ സൗത്ത് ബ്ലോക്കിലെ ഓഫിസിലാണ് യോഗം.
ഗോതമ്പ്, പയർവർഗങ്ങൾ എന്നിവയുൾപ്പെടെ റാബി വിളകൾക്ക് മിനിമം താങ്ങുവില വർധിപ്പിക്കുന്നത് ചർച്ച ചെയ്യും. ടെലികോം, ടെക്സ്റ്റൈൽ മേഖലകളുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനങ്ങളും മന്ത്രിസഭ യോഗം സ്വീകരിച്ചേക്കുമെന്ന് സൂചനയുണ്ട്.
കേന്ദ്രം നടപ്പിലാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ കർഷക പ്രക്ഷോഭം തുടരുന്നതിനിടെയിലാണ് താങ്ങുവില വർധിപ്പിക്കാനുള്ള സര്‍ക്കാരിന്‍റെ നീക്കം. കർഷക നേതാക്കള്‍ പലതവണയായി സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.
ALSO READ: ആശങ്ക ഒഴിയുന്നു; നിപ പരിശോധനയ്ക്ക് അയച്ച 20 പേരുടെയും ഫലം നെഗറ്റീവ്