ന്യൂഡൽഹി: സര്‍ക്കാരിന്‍റെ വിവിധ പദ്ധതികളുടെ ഭാഗമായി രാജ്യത്തെ മൊബൈല്‍ ഫോണ്‍ ഉത്പാദനം 2014-15ല്‍ 5.8 കോടി യൂണിറ്റില്‍ (18900 കോടി മൂല്യം) നിന്നും ഇക്കഴിഞ്ഞ സാമ്പത്തിക വർഷം 31 കോടി യൂണിറ്റായി (2.75 ലക്ഷം മൂല്യം) ഉയര്‍ന്നുവെന്ന് ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. രാജ്യത്തെ ഇലക്‌ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍ ഉള്‍പ്പടെ നിര്‍ണായക സാധനസാമഗ്രികളുടെ എക്‌സൈസ് തീരുവ കുറച്ചുവെന്നറിയിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ധനമന്ത്രി.
പ്രാഥമിക എക്‌സൈസ് തീരുവ കുറക്കുന്നതോടെ മൊബൈല്‍ ഫോണ്‍, കാമറ ലെന്‍സ്, ഇലക്‌ട്രിക് കിച്ചന്‍ ചിമ്മിനി, കളിപ്പാട്ടങ്ങള്‍, വാതിലുകള്‍ തുടങ്ങിയവയുടെ വില കുറയും. ഇതിനൊപ്പം ലിഥിയം അയേണ്‍ ബാറ്ററി ഇറക്കുമതി തീരുവ ഇളവ് തുടരുമെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.
സമാനമായി, ടെലിവിഷന്‍ നിര്‍മാണത്തിന് വേണ്ടി ആവശ്യമായി വരുന്ന അനുബന്ധ ഭാഗങ്ങളുടെ ഇറക്കുമതിക്കും 2.5 ശതമാനം നികുതി ഇളവ് പ്രഖ്യാപിച്ചു. ഇതോടെ ഇന്ത്യന്‍ നിർമിത മൊബൈൽ ഫോണുകൾക്കും ടിവികൾക്കും വില കുറയും
വില കുറയുന്നവ
- ടെലിവിഷൻ
- മൊബൈൽ ഫോൺ
- കാമറ ലെൻസ്
- ലിഥിയം ബാറ്ററി
- ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി
- ഹീറ്റിങ് കോയില്‍
- ഇലക്‌ട്രിക് കിച്ചന്‍ ചിമ്മിനി
- കളിപ്പാട്ടങ്ങള്‍
- കംപ്രസ്‌ഡ് ബയോഗ്യാസ്
- സ്‌മാർട്ട് വാച്ച്
- സ്‌മാർട്ട് മീറ്റർ
- മൊബൈൽ ഫോൺ ട്രാൻസ്ഫോർമർ
- മെഥനോൾ
- അസറ്റിക് ആസിഡ്
- ഉരുക്ക് ഉൽപനങ്ങൾക്കുള്ള ആന്‍റി ഡംപിങ്