ETV Bharat / bharat

ജനുവരിയില്‍ ലഭിച്ചത് റെക്കോഡ് ജിഎസ്‌ടി വരുമാനമെന്ന് ധനമന്ത്രി നിർമല സീതാരാമൻ - 2022 ജനുവരിയിലെ ജിഎസ്‌ടി വരുമാനം

കൊവിഡ് സൃഷിടിച്ച മാന്ദ്യത്തില്‍ നിന്ന് സമ്പദ് വ്യവസ്ഥ തിരിച്ചുകയറിയതാണ് ജിഎസ്‌ടി വരുമാനത്തിലെ വര്‍ധനവിന് കാരണമെന്ന് നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

union budget 2022  central government budget 2022  nirmala sitharam budget 2022  gst collection in january 2022  കേന്ദ്ര ബജറ്റ് 2022  2022 ജനുവരിയിലെ ജിഎസ്‌ടി വരുമാനം  റെക്കോഡ് ജിഎസ്‌ടി വരുമാനം
ജനുവരിയില്‍ ലഭിച്ചത് റെക്കോഡ് ജിഎസ്‌ടി വരുമാനം
author img

By

Published : Feb 1, 2022, 2:22 PM IST

ന്യൂഡല്‍ഹി: ഈ വര്‍ഷം ജനുവരിയില്‍ ജിഎസ്‌ടി വരുമാനം 1,40,986 കോടി രൂപയെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റവതരണത്തില്‍ വ്യക്തമാക്കി. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന ജിഎസ്‌ടി വരുമാനമാണിത്. കൊവിഡ് സൃഷ്ടിച്ച മാന്ദ്യത്തില്‍ നിന്ന് സമ്പദ്‌വ്യവസ്ഥ പെട്ടെന്ന് കരകയറിയതു കൊണ്ടാണ് ഈ വരുമാനം ലഭിച്ചതെന്ന് നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

തുടര്‍ച്ചയായ ഏഴാം മാസമാണ് ജിഎസ്‌ടി വരുമാനം ഒരു ലക്ഷം കോടി കടക്കുന്നത്. ഇതിനുമുമ്പുള്ള ഏറ്റവും ഉയര്‍ന്ന ജിഎസ്‌ടി വരുമാനം 2021 ഏപ്രില്‍ മാസത്തിലായിരുന്നു. അന്ന് 1,39,708 കോടി രൂപയായിരുന്നു ജിഎസ്‌ടി വരുമാനം.

2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 6.6 ശതമാനം ചുരുങ്ങിയിരുന്നു. എന്നാല്‍ ഈ നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 9.2 ശതമാനം വളര്‍ച്ചനേടുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ALSO READ: BUDGET 2022: രാജ്യത്തിന് സ്വന്തമായി ഡിജിറ്റൽ കറൻസി; പ്രഖ്യാപനവുമായി ധനമന്ത്രി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.