ETV Bharat / bharat

ഏക സിവിൽ കോഡിനെതിരെ മുസ്‌ലിം വ്യക്തിനിയമ ബോർഡ് - ഏകീകൃത സിവിൽ കോഡ് ഭരണഘടനാ വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവും; അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ്

ഏക സിവിൽ കോഡ് ഏറ്റെടുക്കരുതെന്നും അഖിലേന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോർഡ് കേന്ദ്രത്തോട് അഭ്യർഥിച്ചു

AIMPLB calls Uniform Civil Code unconstitutional  anti-minorities move  uniform civil code in up, utharaghand  ഏകീകൃത സിവിൽ കോഡ് ഭരണഘടനാ വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവും; അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ്  ഏകീകൃത സിവിൽ കോഡ് ഏറ്റെടുക്കരുതെന്നും അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ് കേന്ദ്രത്തോട് അഭ്യർത്ഥിച്ചു
അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ്
author img

By

Published : Apr 27, 2022, 10:05 AM IST

Updated : Apr 27, 2022, 10:14 AM IST

ന്യൂഡല്‍ഹി: ഏക സിവിൽ കോഡ് ഭരണഘടന വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമായ നീക്കമാണെന്ന് അഖിലേന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോർഡ് (എഐഎംപിഎൽബി). പണപ്പെരുപ്പം, സമ്പദ്‌വ്യവസ്ഥ, വർധിച്ചുവരുന്ന തൊഴിലില്ലായ്‌മ എന്നിവയിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ഉത്തരാഖണ്ഡും ഉത്തർപ്രദേശും കേന്ദ്ര സർക്കാരും ഏക സിവിൽ കോഡ് നടപ്പിലാക്കുന്നതെന്നും അഖിലേന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോർഡ് ആരോപിച്ചു.

ഏക സിവിൽ കോഡ് ഏറ്റെടുക്കരുതെന്ന് ബോര്‍ഡ് കേന്ദ്രത്തോട് അഭ്യർഥിച്ചു. രാജ്യത്തെ എല്ലാ പൗരന്മാർക്കും അവരുടെ മതമനുസരിച്ച് ജീവിതം നയിക്കാൻ ഇന്ത്യൻ ഭരണഘടന അനുവദിച്ചിട്ടുണ്ടെന്നും അത് മൗലികാവകാശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും എഐഎംപിഎൽബി ജനറൽ സെക്രട്ടറി ഹസ്രത്ത് മൗലാന ഖാലിദ് സൈഫുല്ല റഹ്‌മാനി വാർത്താക്കുറിപ്പിൽ പറഞ്ഞു.

ഈ അവകാശത്തിന് കീഴിൽ, ന്യൂനപക്ഷങ്ങൾക്കും ആദിവാസി വിഭാഗങ്ങൾക്കും അവരുടെ ഇഷ്‌ടങ്ങൾക്കും പാരമ്പര്യങ്ങൾക്കും അനുസൃതമായി വ്യത്യസ്‌ത വ്യക്തിനിയമങ്ങൾ നിലനിർത്തിയിട്ടുണ്ട്, അത് രാജ്യത്തിന് ഒരു ദോഷവും വരുത്തുന്നില്ല. ഭൂരിപക്ഷത്തിനും ന്യൂനപക്ഷത്തിനും ഇടയിൽ പരസ്‌പര ഐക്യവും പരസ്‌പര വിശ്വാസവും നിലനിർത്താൻ ഇത് സഹായിക്കുമെന്നും ബോർഡ് പ്രസ്‌താവനയിൽ അറിയിച്ചു.

എന്നാല്‍ സംസ്ഥാനത്ത് ഏക സിവിൽ കോഡിന്റെ കരട് രേഖ തയ്യാറാക്കാൻ ഒരു ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് പറഞ്ഞു. സംസ്ഥാനത്ത് യുസിസി നടപ്പാക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂറും തിങ്കളാഴ്‌ച പറഞ്ഞിരുന്നു.

മതം, ലിംഗം, ലിംഗഭേദം, ലൈംഗിക ആഭിമുഖ്യം എന്നിവ പരിഗണിക്കാതെ എല്ലാ പൗരന്മാർക്കും തുല്യമായി ബാധകമാകുന്ന പൗരന്മാരുടെ വ്യക്തിഗത നിയമങ്ങൾ രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള ഇന്ത്യയിലെ ഒരു നിർദേശമാണ് യൂണിഫോം സിവിൽ കോഡ്. നിലവിൽ, വിവിധ സമുദായങ്ങളുടെ വ്യക്തിനിയമങ്ങൾ അവരുടെ മതഗ്രന്ഥങ്ങളാണ് നിയന്ത്രിക്കുന്നത്.

ഭരണഘടനയുടെ ആർട്ടിക്കിൾ 44 പ്രകാരമാണ് കോഡ് നിലവില്‍ വരുന്നത്. 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടനപത്രികയിൽ യുസിസി നടപ്പാക്കുമെന്ന് വാഗ്‌ദാനം ചെയ്‌തിരുന്നു.

Also Read രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് അമിത് ഷാ

Last Updated : Apr 27, 2022, 10:14 AM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.