ETV Bharat / bharat

ഡൽഹി കലാപം : ഉമർ ഖാലിദിന് ജാമ്യം

കലാപത്തിൽ പങ്കെടുത്ത വലിയൊരുവിഭാഗത്തെ അറസ്റ്റ് ചെയ്യാനുണ്ടെന്നിരിക്കെ ഉമർ ഖാലിദിനെ മാത്രം ദീർഘ കാലത്തേക്ക് ജയിലിൽ അടയ്‌ക്കുന്നത് ശരിയല്ലെന്ന് കോടതി.

author img

By

Published : Apr 15, 2021, 9:42 PM IST

Umar Khalid  Umar Khalid granted bail  Northeast Delhi violence case  UAPA  North East Delhi riots  ഉമർ ഖാലിദിന് ജാമ്യം  ഡൽഹി കലാപം
ഡൽഹി കലാപം; ഉമർ ഖാലിദിന് ജാമ്യം

ന്യൂഡൽഹി: വടക്ക്-കിഴക്കൻ ഡൽഹിയിലെ കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത മുൻ ജെഎൻയു വിദ്യാർഥി നേതാവ് ഉമർ ഖാലിദിന് ജാമ്യം. ഡൽഹി കോടതിയാണ് ജാമ്യം അനുവദിച്ചത്. 20,000 രൂപ ബോണ്ടിലും ഒരു ആള്‍ജാമ്യത്തിലുമാണ് കോടതി മോചിപ്പിച്ചത്. കലാപത്തിൽ പങ്കെടുത്ത വലിയൊരുവിഭാഗത്തെ അറസ്റ്റ് ചെയ്യാനുണ്ടെന്നിരിക്കെ ഉമർ ഖാലിദിനെ മാത്രം ദീർഘ കാലത്തേക്ക് ജയിലിൽ അടയ്‌ക്കുന്നത് ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു.

ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ യുഎപിഎ പ്രകാരമാണ് ഉമർ ഖാലിദിനെതിരെ പൊലീസ് കേസെടുത്തത്. സെപ്റ്റംബർ 13ന് അറസ്റ്റ് ചെയ്തു. 53 പേർ കൊല്ലപ്പെട്ട വടക്ക്-കിഴക്കൻ ഡൽഹിയിലെ കലാപവുമായി ബന്ധപ്പെട്ട് 750ൽ അധികം കേസുകളാണ് രജിസ്റ്റർ ചെയ്‌തത്. ഇതുവരെ 250 ലധികം കുറ്റപത്രങ്ങളാണ് സമര്‍പ്പിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.