ന്യൂഡൽഹി: യുക്രൈൻ പ്രതിസന്ധി അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ കൂടാതെ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും കേന്ദ്ര മന്ത്രി പീയുഷ് ഗോയലും യോഗത്തിൽ പങ്കെടുത്തു. യുക്രൈൻ രക്ഷാദൗത്യത്തിന്‍റെ സ്ഥിതി വിദേശകാര്യ സെക്രട്ടറി ഹർഷ വർധൻ ശ്രിംഗ്ല യോഗത്തിൽ വിശദീകരിച്ചു.
ഒഴിപ്പിക്കൽ സാധ്യമാക്കുന്നതിനായി ഇടനാഴികൾ സ്ഥാപിക്കാൻ റഷ്യയും യുക്രൈനും സമ്മതിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി യോഗം ചേർന്നത്. യുക്രൈനിലുള്ള 20,000 ഇന്ത്യക്കാരിൽ ഫെബ്രുവരി 22 മുതൽ 7,000 പേരെ ഒഴിപ്പിച്ചിട്ടുണ്ടെന്നും അടുത്ത രണ്ട് ദിവസത്തിനുള്ളിൽ 7,400 പേരെ ഒഴിപ്പിക്കുമെന്നും സർക്കാർ അറിയിച്ചു.
Also Read: മന്ത്രി വി ശിവൻകുട്ടിയുടെ ഇടപെടല്‍ ഫലം കണ്ടു; സൈറയുമായി ആര്യ ഇന്ന് നാടണയും