ETV Bharat / bharat

Udhayanidhi Stalin On Womens Reservation Bill: നിയമം നടപ്പിലാക്കാന്‍ കേന്ദ്രം തയാറാകുമോ എന്നത് സംശയം; വനിത സംവരണ ബില്ലില്‍ ഉദയനിധി സ്‌റ്റാലിന്‍ - സ്‌ത്രീ സംവരണ നിയമം നടപ്പാക്കാൻ പോകുന്നില്ല

Women's Reservation Bill: വനിത സംവരണ ബിൽ നിയമമായാൽ അത് നടപ്പിലാക്കാൻ കേന്ദ്രം തയാറാണോ എന്ന് സംശയമുണ്ടായിരുന്നെന്നും കേന്ദ്രം സംസാരിക്കുന്നത് സെൻസസിനെക്കുറിച്ചും അതിർത്തി നിർണയത്തെയും കുറിച്ച് മാത്രമാണെന്നും ഉദയനിധി സ്‌റ്റാലിൻ

Udhayanidhi Stalin  Womens Reservation Bill  Udhayanidhi Stalin On Womens Reservation Bill  Seems they won’t implement it  Udhayanidhi questions Centres intent  വനിതാ സംവരണ ബിൽ  കേന്ദ്ര ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്‌ത്‌ ഉദയനിധി  വനിതാ സംവരണ ബില്ലിൽ ഉദയനിധി സ്‌റ്റാലിൻ  വനിതാ സംവരണ ബിൽ നടപ്പിലാക്കാൻ കേന്ദ്രം തയ്യാറാണോ  സ്‌ത്രീ സംവരണ നിയമം നടപ്പാക്കാൻ പോകുന്നില്ല  സെൻസസും അതിർത്തി നിർണയവുമായി കേന്ദ്രം
Udhayanidhi Stalin
author img

By ETV Bharat Kerala Team

Published : Sep 20, 2023, 8:35 AM IST

ചെന്നൈ : സനാതന ധർമത്തെക്കുറിച്ച് നടത്തിയ പ്രസ്‌താവനയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ കെട്ടടങ്ങുന്നതിനു മുൻപേ വനിത സംവരണ ബില്ലിനെ കുറിച്ച് പരാമർശിച്ച് ഡിഎംകെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്‌റ്റാലിൻ (Udhayanidhi Stalin). വനിത സംവരണ ബിൽ നിയമമായാൽ അത് നടപ്പിലാക്കാൻ കേന്ദ്രം തയാറാണോ എന്ന് അദ്ദേഹത്തിന് സംശയമുണ്ടായിരുന്നെന്നും കാരണം കേന്ദ്രം സംസാരിക്കുന്നത് സെൻസസിനെക്കുറിച്ചും അതിർത്തി നിർണയത്തെയും കുറിച്ച് മാത്രമാണെന്നും ചൊവ്വാഴ്‌ച അദ്ദേഹം പറഞ്ഞു (Udhayanidhi Stalin On Women's Reservation Bill ).

'കേന്ദ്രം സ്‌ത്രീ സംവരണ നിയമം നടപ്പാക്കാൻ തത്‌കാലം പോകുന്നില്ലെന്ന് തോന്നുന്നു. കഴിഞ്ഞ 10 വർഷമായിട്ട് ഞങ്ങൾ ഇതുപോലൊരു നിയമം കൊണ്ടുവരാൻ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ കേന്ദ്രം പറയുന്നത് സെൻസസും അതിർത്തി നിർണയ നടപടികൾ മാത്രമേ ഇപ്പോള്‍ നടപ്പിലാക്കുകയുളളൂ എന്നാണ്. അവർ ഈ നിയമം എപ്പോൾ നടപ്പാക്കും എന്നതിനെക്കുറിച്ച് വ്യക്തതയില്ല' -തമിഴ്‌നാട് സർക്കാരിന്‍റെ കായിക യുവജനകാര്യ മന്ത്രിയായ ഉദയനിധി സ്‌റ്റാലിൻ പ്രമുഖ വാർത്ത ഏജൻസിയായ എഎൻഐയോട് സംസാരിച്ചു.

സെൻസസും അതിർത്തി നിർണയവും നടപ്പിലാക്കിയതിനു ശേഷമേ അത്തരത്തിലുളള ഏതെങ്കിലും ബില്ലോ കരട് നിയമനിർമാണമോ നിയമമാകൂകയുളളൂ എന്ന് രാജ്യസഭ എംപിയും മുൻ കേന്ദ്രമന്ത്രിയുമായ കപിൽ സിബലും കഴിഞ്ഞ ചൊവ്വാഴ്‌ച നിർദിഷ്‌ട നിയമം നടപ്പിലാക്കുന്നതിനെക്കുറിച്ച്‌ ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ പറഞ്ഞിരുന്നു.

അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഈ കരട് നിയമനിർമാണത്തിന്‍റെ പേരിൽ രാഷ്‌ട്രീയ നേട്ടം കൊയ്യാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇത്തരത്തിലുളള സുപ്രധാനപരമായ നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നത് തങ്ങളാണെന്ന് ജനങ്ങളോട്, പ്രത്യേകിച്ച് സ്‌ത്രീകളോട് പറയാൻ കേന്ദ്രം ആഗ്രഹിക്കുന്നു.

2014-ൽ കേന്ദ്രം അത് ചെയ്യണമായിരുന്നു. എന്താണ് ഇതിൽ ചരിത്രപരമായുളളത്? വനിത സംവരണ ബിൽ നടപ്പാക്കുന്നതിന് മുമ്പ് സെൻസസും അതിർത്തി നിർണയവും നടത്തേണ്ടതുണ്ട്. സെൻസസും അതിർത്തി നിർണയവും നടന്നില്ലെങ്കിൽ എന്തുചെയ്യുമെന്നും സിബൽ പറഞ്ഞു.

'നാരി ശക്തി വന്ദൻ അധീനിയം' എന്ന് പേരിട്ടിരിക്കുന്ന പുതിയ വനിത സംവരണ ബിൽ കഴിഞ്ഞ ദിവസം കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ പുതിയ പാർലമെന്‍റ്‌ മന്ദിരത്തിൽ നടന്ന ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിൽ അവതരിപ്പിച്ചിരുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 239 എഎ ഭേദഗതി ചെയ്യുന്നതിലൂടെ ദേശീയ തലസ്ഥാനമായ ഡൽഹിയിലെ എൻസിടിയിൽ 33 ശതമാനം സീറ്റുകൾ സ്‌ത്രീകൾക്കായി സംവരണം ചെയ്യും. ആർട്ടിക്കിൾ 330എ, ജനങ്ങളുടെ സഭയിൽ എസ്‌സി/എസ്‌ടിക്ക് സീറ്റ് സംവരണവും നൽകുന്നു.

‘നാരി ശക്തി വന്ദൻ അധീനിയം’ പാസാകുന്നതോടെ ലോക്‌സഭയിലെ വനിതകളുടെ എണ്ണം 181 ആയി ഉയരുമെന്ന് പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തിൽ ലോവർ ഹൗസിൽ ബിൽ അവതരിപ്പിച്ചുകൊണ്ട് അർജുൻ റാം മേഘ്‌വാൾ പറഞ്ഞിരുന്നു. അതേസമയം സനാതന ധർമം ഡെങ്കിപ്പനിക്കും മലേറിയയ്ക്കും സമാനമാണെന്നും അതിനെ നിർമാർജനം ചെയ്യണമെന്നും നേരത്തെ ചെന്നൈയിൽ നടന്ന ഒരു സെമിനാറിൽ സംസാരിക്കവെ ഉദയനിധി പറഞ്ഞിരുന്നു. പ്രസ്‌താവന പിൻവലിച്ച് അദ്ദേഹം പരസ്യമായി മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.