ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിന്‍. തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങള്‍ പാലിക്കുന്നതില്‍ പ്രധാനമന്ത്രി പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. അതേ സമയം 2019 ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നല്‍കിയ ഭൂരിഭാഗം വാഗ്‌ദാനങ്ങളും സംസ്ഥാന സര്‍ക്കാറിന് നിറവേറ്റാന്‍ സാധിച്ചുവെന്നും ഉദയനിധി വ്യക്തമാക്കി (Sports Development Minister Udhayanidhi Stalin).
ഡിഎംകെ സംഘടിപ്പിച്ച പരിപാടിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഡിഎംകെ സര്‍ക്കാറിന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നിരവധി പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ സാധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 31,000 സ്‌കൂളുകളില്‍ പഠിക്കുന്ന 17 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് എല്ലാ ദിവസവും സൗജന്യ പ്രഭാത ഭക്ഷണം നല്‍കാന്‍ സര്‍ക്കാറിന് സാധിച്ചു. മാത്രമല്ല സ്‌ത്രീകള്‍ക്ക് നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത് (Udhayanidhi Stalin Against PM).
2019ല്‍ നരേന്ദ്ര മോദി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളില്‍ ഏറെയും ഇപ്പോഴും പാലിക്കപ്പെട്ടിട്ടില്ലെന്നും അവ പാലിക്കുന്നതില്‍ അദ്ദേഹം പൂര്‍ണ പരാജയമാണ്. അതിന് ഉത്തമ ഉദാഹരണമാണ് വിവിധ വ്യക്തികളില്‍ നിന്നുള്ള കള്ളപ്പണം വീണ്ടെടുക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. വാസ്‌തവത്തില്‍ ഇതിന് വേണ്ടി അദ്ദേഹം ഒന്നും ചെയ്‌തിട്ടില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി (Prime Minister Modi).
ഡിഎംകെ യൂത്ത് വിങ് പ്രതിഷേധിക്കും: നീറ്റ് പരീക്ഷയില്‍ നിന്നും സംസ്ഥാനത്തെ ഒഴിവാക്കാനുള്ള നീക്കങ്ങള്‍ നടന്ന് വരികയാണെന്നും അതിനെതിരെ ഡിഎംകെ യൂത്ത് വിങ് പ്രതിഷേധം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഡിഎംകെ യൂത്ത് വിങ്ങിന്‍റെ സെക്രട്ടറിയാണ് ഉദയനിധി സ്റ്റാലിന്‍. ഡിസംബറില്‍ സേലത്ത് നടക്കുന്ന പാര്‍ട്ടിയുടെ രണ്ടാം സംസ്ഥാന സമ്മേളനത്തില്‍ നീറ്റ് പരീക്ഷയില്‍ നിന്നും സംസ്ഥാനത്തെ ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം അറിയിക്കാന്‍ പൊതുജനങ്ങളില്‍ നിന്നും അമ്പത് ലക്ഷം ഒപ്പുകള്‍ ശേഖരിക്കുമെന്നും പ്രതിഷേധം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു (DMK's Youth Wing Secretary Udhayanidhi).
എഐഎഡിഎംകെയ്‌ക്കെതിരെയും കടുത്ത വിമര്‍ശനം: സംസ്ഥാനത്തിന്‍റെ നിലവിലെ മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ജനങ്ങള്‍ തെരഞ്ഞെടുത്തതാണെന്നും എന്നാല്‍ നേരത്തെ പളനിസ്വാമി മുഖ്യമന്ത്രിയായത് ശശികലയെ വണങ്ങിയാണെന്നും ഉദയനിധി പരിഹസിച്ചു. ഡിഎംകെ പാര്‍ട്ടിക്ക് വേണ്ടിയും സംസ്ഥാനത്തെ ജനങ്ങള്‍ വേണ്ടിയും അക്ഷീണം സേവനം ചെയ്യുന്നയാളാണ് എംകെ സ്റ്റാലിന് എന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം എഐഎഡിഎംകെക്കെതിരെയും ആഞ്ഞടിച്ചു.