ETV Bharat / bharat

നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി

മറാത്ത, ഒബിസി സംവരണം, ടൗട്ടേ ദുരിതാശ്വാസ നടപടികൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുക ലക്ഷ്യം

Uddhav Thackeray meets PM  Uddhav Thackeray news  Ajit Pawar news  Ajit Pawar news  Uddhav Thackeray  മഹാരാഷ്ട്ര മുഖ്യമന്ത്രി  നരേന്ദ്ര മോദി  ഒബിസി സംവരണം  മറാത്ത സംവരണം  Ajit Pawar  അജിത് പവാർ  നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി മേധാവി  ശരദ് പവാർ  പ്രധാനമന്ത്രി
നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി
author img

By

Published : Jun 8, 2021, 1:21 PM IST

ന്യൂഡൽഹി: മറാത്ത, ഒബിസി സംവരണം, ടൗട്ട ദുരിതാശ്വാസ നടപടികൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലെത്തി. ഉദ്ദവ് താക്കറെയ്ക്കൊപ്പം ഉപമുഖ്യമന്ത്രി അജിത് പവാർ, മന്ത്രി അശോക് ചവാൻ എന്നിവരടങ്ങിയ സംഘമാണ് പ്രധാനമന്ത്രിയുടെ വസതിയിലെത്തിയത്.

മോദിയുമായുള്ള കൂടിക്കാഴ്ചയുടെ തലേദിവസം നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി മേധാവി ശരദ് പവാർ മുഖ്യമന്ത്രിയെ സന്ദർശിച്ചതായും പ്രധാനമന്ത്രിയുടെ മുമ്പാകെ അവതരിപ്പിക്കേണ്ട ചെയ്യേണ്ട വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തതായും വൃത്തങ്ങൾ അറിയിച്ചു.

വിദ്യാഭ്യാസ മേഖലയിലും തൊഴിൽ മേഖലയിലും 12 മുതൽ 13 ശതമാനം വരെ സംവരണം ഉറപ്പാക്കുന്നതിന് സംസ്ഥാനത്തെ മറാത്ത സമുദായത്തെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കക്കാരായി പ്രഖ്യാപിക്കണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി കഴിഞ്ഞ മാസം നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.

Also Read: പാർലമെന്‍ററി സ്റ്റാൻഡിങ് കമ്മിറ്റി യോഗങ്ങള്‍ ജൂലൈ മുതല്‍

2021 മെയ് 5ന് ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എൽ നാഗേശ്വര റാവു, എസ് അബ്ദുൾ നസീർ, ഹേമന്ത് ഗുപ്ത, രവീന്ദ്ര ഭട്ട് എന്നിവരടങ്ങുന്ന അഞ്ചംഗ ബഞ്ച് പുറപ്പെടുവിച്ച വിധിയിൽ മറാഠ സമുദായത്തിൽ നിന്നുള്ളവരെ വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന സമൂഹമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് പറഞ്ഞിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഉദ്ദവ് താക്കറെ പ്രധാനമന്ത്രിക്ക് കത്തയച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.