ശ്രീനഗര്‍ : നോര്‍ത്ത് കശ്മീര്‍ ബന്ദിപ്പോര ജില്ലിയിലെ ഗുല്‍ഷാന്‍ ചൗക്കില്‍ പൊലീസ് കോണ്‍വോയ്ക്ക് നേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ഗ്രേഡ് കോണ്‍സ്റ്റബിള്‍ മൊഹദ് സുല്‍ത്താന്‍, കോണ്‍സ്റ്റബിള്‍ ഫയാസ് അഹമ്മദ് എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്‌ചയാണ് സംഭവം നടന്നത്.
Also Read: Exclusive : 'അപ്രത്യക്ഷമായി,പിന്നാലെ സ്ഫോടനം'; ഹെലികോപ്റ്ററിന്‍റെ അവസാന ദൃശ്യം പകർത്തിയ ജോ പറയുന്നു
ഗുരുതരമായി വെടിയേറ്റ ഇരുവരെയും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പരിക്കേറ്റവര്‍ ചികിത്സയിലാണ്. അതേസമയം ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് സൈന്യം തിരച്ചില്‍ ശക്തമാക്കി.