ETV Bharat / bharat

മുള്ളന്‍ പന്നിയെ വേട്ടയാടാന്‍ ശ്രമം; പുക ശ്വസിച്ച് യുവാക്കള്‍ മരിച്ചു - karnataka news

മുള്ളന്‍ പന്നി വേട്ടക്കിടെ രണ്ട് യുവാക്കള്‍ മരിച്ചു. തമിഴ്‌നാട് സ്വദേശികളായ വിജയ്‌(28), ശരത് (26) എന്നിവരാണ് മരിച്ചത്. പന്നിയുടെ മാളത്തിന് പുകയിട്ടിട്ടും പന്നി പുറത്തേക്ക് വരാത്തതിനെ തുടര്‍ന്ന് മാളത്തിനകത്ത് കയറി. മാളത്തിനകത്തെ പുക ശ്വസിച്ച് ഇരുവരും മരിച്ചു.

Two people who went for porcupine hunting death  suffocated  മുള്ളന്‍ പന്നി വേട്ട  രണ്ട് യുവാക്കള്‍ മരിച്ചു  മുള്ളന്‍ പന്നിയെ വേട്ടയാടന്‍ ശ്രമം  പുക ശ്വസിച്ച് യുവാക്കള്‍ മരിച്ചു  ബെംഗളൂരു വാര്‍ത്തകള്‍  ബെംഗളൂരു പുതിയ വാര്‍ത്തകള്‍  karnataka news  karnataka news updates
കര്‍ണാടകയില്‍ തമിഴ്‌നാട് സ്വദേശികള്‍ മരിച്ചു
author img

By

Published : Feb 28, 2023, 5:34 PM IST

ബെംഗളൂരു: കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ മുള്ളന്‍ പന്നിയെ വേട്ടയാടാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ മരിച്ചു. തമിഴ്‌നാട് സ്വദേശികളായ വിജയ്‌(28), ശരത് (26) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്‌ചയാണ് സംഭവം.

തമിഴ്‌നാട്ടില്‍ നിന്ന് ചിക്കമംഗളൂരുവിലെ ആനെഗുണ്ടി എസ്‌റ്റേറ്റിലേക്ക് ജോലിക്കെത്തിയതായിരുന്നു ഇരുവരും. മുള്ളന്‍പന്നിയെ വേട്ടയാടാന്‍ മാളത്തില്‍ പുകയിട്ടിട്ടും പന്നി പുറത്ത് വരാത്തതിനെ തുടര്‍ന്ന് മാളത്തിനകത്ത് കയറി നോക്കുകയായിരുന്നു. മാളത്തിനകത്തെ പുക ശ്വസിച്ച് ഇരുവരും മരിച്ചു.

സംഭവത്തെ തുടര്‍ന്ന് ബാലൂര്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പുറത്തെടുത്ത് പോസ്‌റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് സബ് ഇന്‍സ്‌പെക്‌ടര്‍ പവന്‍കുമാര്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.