ETV Bharat / bharat

ജോലി വാഗ്‌ദാനം ചെയ്‌ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ; 3 പേർ അറസ്റ്റിൽ - തട്ടിക്കൊണ്ടുപോകൽ

നഗരത്തിലെ 40ഓളം ഹോട്ടലുകളിൽ പൊലീസ് പരിശോധന നടത്തുകയും ഡോംഗ്രിയിലെ ഹോട്ടലിൽ നിന്ന് പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ കണ്ടെത്തുകയുമായിരുന്നു

Two minor girls rescued  minor girls rescued  വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്‌ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി  വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിക്കൊണ്ടുപോയി  തട്ടിക്കൊണ്ടുപോകൽ  kidnap
വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്‌ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി; മൂന്ന് പേർ അറസ്റ്റിൽ
author img

By

Published : Nov 2, 2021, 10:03 PM IST

മുംബൈ : വിദേശത്ത് ജോലി നൽകാമെന്ന് വാഗ്‌ദാനം ചെയ്‌ത് തട്ടിക്കൊണ്ടുപോയ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ മുംബൈ പൊലീസ് കണ്ടെത്തി രക്ഷപ്പെടുത്തി. ഡോംഗ്രി മേഖലയിലെ ഹോട്ടലിൽ നിന്നാണ് 15 വയസ് പ്രായമുള്ള ഇരുവരെയും പൊലീസ് മോചിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്‌തതായും പൊലീസ് അറിയിച്ചു.

അസം സ്വദേശി അബ്‌ദുൾ ലത്തീഫ് മൈനുദ്ദീൻ(24), സാന്താക്രൂസിൽ താമസിക്കുന്ന അമർ ഫാറൂഖ് ഇർഷാദ് മണ്ഡൽ (40), ഗോവണ്ടി സ്വദേശി കൈസ് അബുലെസ് ഷെയ്ഖ് (45) എന്നിവരാണ് അറസ്റ്റിലായത്.

പ്രതികളിൽ ഒരാൾ തന്‍റെ മകളെ ജോലി നല്‍കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോവുകയും വാഗ്‌ദാനം ചെയ്‌തപോലെ ഒരു മാസം കഴിഞ്ഞിട്ടും തിരിച്ചയച്ചില്ലെന്നും ഒരാളുടെ മാതാവ് ഒമാനിൽ നിന്ന് മുംബൈ പൊലീസിനെ ബന്ധപ്പെട്ട് പരാതിനല്‍കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ നേരിട്ടെത്തി മൊഴിനല്‍കുകയും ചെയ്‌തു.

Also Read: മുല്ലപ്പെരിയാര്‍ : പ്രതിഷേധ സമരത്തിനൊരുങ്ങി എഐഎഡിഎംകെ

പരാതിയെ തുടർന്ന് നഗരത്തിലെ 40ഓളം ഹോട്ടലുകളിൽ പൊലീസ് പരിശോധന നടത്തുകയും ഡോംഗ്രിയിലെ ഹോട്ടലിൽ നിന്ന് പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടിയോടൊപ്പം കണ്ടെത്തുകയുമായിരുന്നു.

അറസ്റ്റിലായവർക്കെതിരെ ഐപിസി 365 (തട്ടിക്കൊണ്ടുപോകൽ) ഉള്‍പ്പടെയുള്ളവ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.