ശ്രീനഗർ: സോപോറിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. രണ്ട് കൗണ്‍സിലര്‍മാരെയും ഒരു പൊലീസ് ഉദ്യോഗസ്ഥനെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച ഭീകരെയാണ് സൈന്യം വധിച്ചത്. ഏറ്റുമുട്ടലിനെ തുടർന്ന് തീവ്രവാദികൾക്കായി സംയുക്ത സുരക്ഷാ സേന അന്വേഷണം ആരംഭിച്ചിരുന്നു. പ്രദേശത്ത് തീവ്രവാദികൾ ഒളിവിൽ കഴിയുകയാണെന്ന വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.
ആക്രമണത്തിൽ വിദേശ പൗരന് ബന്ധമുള്ളതായും ഇവരെ ഉടനെ പിടികൂടുമെന്നും സീനിയർ പൊലീസ് സൂപ്രണ്ട് വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. സ്പെഷ്യൽ പൊലീസ് ഓഫീസർ ഷഫത്ത് നസീർ ഖാന്‍, കൗൺസിലർ റിയാസ് അഹമ്മദ്, കൗണ്‍സിലർ ഷംസുദീന്‍ എന്നിവരാണ് മാര്‍ച്ച് 29ന് സോപോറില്‍ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
Read more: സോപോറിലുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൗണ്‍സിലര്‍ മരിച്ചു