ലഖ്‌നൗ: ചിത്രകൂട്ട് ജില്ലയിലെ മാണിക്‌പൂർ പ്രദേശത്ത് ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു. ഇടിമിന്നലിൽ രണ്ട് പേർക്ക് പരിക്കേറ്റതായും ഉത്തർപ്രദേശ് സർക്കാർ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു. ഇടിമിന്നലിൽ ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടതിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകണമെന്നും പരിക്കേറ്റവർക്ക് മതിയായ ചികിത്സ ലഭിക്കുമെന്ന് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി ജില്ലാ മജിസ്‌ട്രേറ്റിന് നിർദേശം നൽകിയതായി സംസ്ഥാന സർക്കാർ വക്താവ് പറഞ്ഞു.
യുപിയിൽ ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു; രണ്ട് പേർക്ക് പരിക്ക് - ഇടിമിന്നലേറ്റ് മരിച്ചു
മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരവും പരിക്കേറ്റവർക്ക് ചികിത്സയും ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്