ലഖ്നൗ: വ്യാജ രേഖകള്‍ ഉപയോഗിച്ച് നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച രണ്ട് ഇറാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മഹാഗഞ്ചില്‍ നിന്നാണ് ഇവരെ പിടികൂടിയത്.(Iranian nationals)
സൊലാത് കര്‍മലൗ(22) റാഷിദ് സമാദിദൗക്കനലു(40) എന്നിവരാണ് പിടിയിലായത്. ഇന്ത്യാ-നേപ്പാള്‍ അതിര്‍ത്തിയായ സോനൗളിയില്‍ നിന്നാണ് ഇരുവരെയും ഇമിഗ്രേഷന്‍ വകുപ്പുദ്യോഗസ്ഥര്‍(Immigration Department ) പിടികൂടിയത്. ഇവരുടെ വിസയുടെയും പാസ്പോര്‍ട്ടിന്‍റെയും കാലാവധി കഴിഞ്ഞതാണെന്ന് സോനൗളി ചെക്ക്പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതായി ഇമിഗ്രേഷന്‍ ഓഫീസര്‍ നരേഷ് ത്യാഗി പറഞ്ഞു.(Sonauli checkpost Immigration Officer Naresh Tyagi)
അനധികൃതമായ രണ്ട് വിസകളും ഇവരില്‍ നിന്ന് കണ്ടെത്തി. വ്യാജ സീല്‍ ഉപയോഗിച്ച് നിര്‍മ്മിച്ചവയാണിവ. ഐപിസി 419,420 വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തു. വിദേശപൗര നിയമത്തിലെ പതിനാലാം വകുപ്പും ചുമത്തിയിട്ടുണ്ട്.
രണ്ട് വിദേശപൗരന്‍മാര്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതായി ഇന്‍റലിജന്‍സിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഇന്ത്യയുടെയും നേപ്പാളിന്‍റെയും അതിര്‍ത്തിയായ മഹരാജ് ഗഞ്ച് ജില്ലയിലെ സൊനൗലി ഇരു രാജ്യങ്ങളുടെയും പൊതുപ്രവേശന കവാടം കൂടിയാണ്.
Read more: അനധികൃത കുടിയേറ്റം, നാല് ബംഗ്ലാദേശികൾ കൊച്ചിയിൽ അറസ്റ്റിൽ