ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ 18 കോടി വിലവരുന്ന മയക്കുമരുന്നമായി രണ്ട് പേര്‍ അറസ്റ്റില്‍. ആറ് കിലോ ഉന്നത നിലവാരമുള്ള ഹെറോയിനാണ് പിടിച്ചെടുത്തത്. അസീം (19), വരുണ്‍ (28) എന്നിവര്‍ പൊലീസ് പിടിയിലായി. സെപ്റ്റംബറിൽ അറസ്റ്റിലായ മയക്കുമരുന്ന് വില്‍പ്പന തലവന്‍ തൈമൂർ ഖാൻ എന്ന ഭോലയുടെ സഹായികളാണ് രണ്ടുപേരും.
Also Read: 'ഇല്ലാത്തത് പോരായ്‌മ' ; ഐടി പാർക്കുകളിൽ പബ്ബുകൾ തുടങ്ങുമെന്ന് മുഖ്യമന്ത്രി
ഡൽഹിയിലും സമീപ സംസ്ഥാനങ്ങളിലേക്കും വൻതോതിൽ മയക്കുമരുന്ന് വിതരണം ചെയ്ത ഭോലയുടെ അറസ്റ്റിന് ശേഷവും സഹായികള്‍ കച്ചവടം തുടര്‍ന്നിരുന്നു. മാത്രമല്ല മയക്കുമരുന്ന് ഉത്പാദിപ്പിക്കുന്നതിനുള്ള പുതിയ ചില വഴികള്‍ ഇവര്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിനായി വീട്ടില്‍ ഒരു നിര്‍മാണ പ്ലാന്‍റും പ്രതികള്‍ ഒരുക്കിയതായി പൊലീസ് പറഞ്ഞു.